HOME » NEWS » Kerala » LOCKDOWN INSPECTION POLICE MUST STOP BEHAVING INHUMANELY SAYS ADV P

ലോക്ഡൗണ്‍ പരിശോധന; പോലീസ് മനുഷ്യത്വ രഹിതമായി പെരുമാറുന്നത് അവസാനിപ്പിക്കണം; അഡ്വ. പി സുധീര്‍

സുനില്‍ കുമാറിന്റെ മരണത്തിന് കാരണം പോലീസ് ഉദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതമായ നടപടിയാണെന്ന് സുധീര്‍ ആരോപിച്ചു

News18 Malayalam | news18-malayalam
Updated: May 17, 2021, 10:33 PM IST
ലോക്ഡൗണ്‍ പരിശോധന; പോലീസ് മനുഷ്യത്വ രഹിതമായി പെരുമാറുന്നത് അവസാനിപ്പിക്കണം; അഡ്വ. പി സുധീര്‍
News18 Malayalam
  • Share this:
തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പരിശോധനകളുടെ പേരില്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ മനുഷ്യത്വ രഹിതമായി പെരുമാറുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി സുധീര്‍. പോലീസ് സേനയിലെ ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ സാധാരണക്കാരുടെ നേരേ മര്‍ക്കട മുഷ്ഠി പ്രയോഗിക്കാനും കാശ് പിരിക്കാനുമുള്ള അവസരമായി ലോക് ഡൗണ്‍ പരിശോധനകളെ ഉപയോഗിക്കാറുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ നഗരൂരിലെ സുനില്‍കുമാറിന്റെ മരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കടയില്‍ നിന്ന് പഴം വാങ്ങി തിരിച്ചു വരും വഴി സത്യവാങ്മൂലം ഇല്ലന്ന പേരില്‍ പോലീസ് തടയുകയും 500 രൂപ ഫൈന്‍ അടക്കാനും നിര്‍ദ്ദേശിച്ചു. കയ്യില്‍ രൂപയില്ലന്ന് അറിയിച്ചപ്പോള്‍ രൂപ കൊണ്ടു വന്നിട്ട് വാഹനം കൊണ്ട് പോയാല്‍ മതിയെന്നും പറഞ്ഞ് ബൈക്ക് പിടിച്ചു വച്ചു .മനസികമായ തളര്‍ന്ന ഹൃദ്രോഗ ബാധിതന്‍ കൂടിയായ സുനില്‍ കുമാര്‍ രണ്ട് കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തി തളര്‍ന്ന് വീഴുകയായിരുന്നു.

Also Read-സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നരയ്ക്ക്; 5000 പേർക്ക് ഇരിക്കാവുന്ന ഇടം, 500 വലിയ സംഖ്യയല്ല: മുഖ്യമന്ത്രി

സുനില്‍ കുമാറിന്റെ മരണത്തിന് കാരണം പോലീസ് ഉദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതമായ നടപടിയാണെന്ന് സുധീര്‍ ആരോപിച്ചു. രൂപയില്ലന്ന് അറിയച്ചപ്പോള്‍ പോലീസ് മനുഷ്യത്വപരമായി പെരുമാറണമായിരുന്നെന്നും ഗുണ്ട പിരിവുകാരെ പോലെയാണ് നഗരൂര്‍ പോലീസ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. സുനില്‍ കുമാറിന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഡ്വ. പി സുധീര്‍ ആവശ്യപ്പെട്ടു.

പഴക്കടയില്‍ നിന്ന് പഴം വാങ്ങുന്ന സമയത്താണ് സുനില്‍കുമാര്‍ പൊലീസിന്റെ മുന്നിലകപ്പെട്ടത്. സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരില്‍ 500 രൂപ പിഴയിട്ടു. എന്നാല്‍, പിഴ അടയ്ക്കാന്‍ പണമില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ഇയാളുടെ ബൈക്ക് പൊലീസ് പിടിച്ചെടുത്തത്.

Also Read-Covid Vaccine | മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും വാക്സിൻ; ICMRമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി

ബൈക്ക് പൊലീസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് സുനില്‍കുമാര്‍ കാല്‍നടയായി വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാല്‍, രാവിലെ എട്ടരയോടെ പൊലീസ് തിരിച്ചയച്ചയാള്‍ വീട്ടിലെത്തി ഒന്‍പതരയോടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് മരുന്ന് കഴിച്ച് വരികയായിരുന്നു സുനില്‍ കുമാര്‍. അതേസമയം, സുനില്‍കുമാര്‍ മരുന്ന് വാങ്ങി മടങ്ങുമ്പോഴാണ് പൊലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തതെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു.
Published by: Jayesh Krishnan
First published: May 17, 2021, 10:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories