നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക്ഡൗൺ: സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറയുന്നു

  ലോക്ക്ഡൗൺ: സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറയുന്നു

  അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം 40 ശതമാനം വർധിച്ചു എന്ന് റിപ്പോർട്ട്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ലോക്ക്ഡൗൺ നാളുകളിൽ വാഹന ഗതാഗതം, വ്യവസായ ശാലകളുടെ പ്രവർത്തനം എന്നിവ കുറഞ്ഞ സാഹചര്യത്തിൽ കേരളത്തിൽ അന്തരീക്ഷ മലിനീകരണ തോതിൽ വൻ കുറവ്. അന്തരീക്ഷ മലിനീകരണം കൂടുതലുള്ള കൊച്ചിയിൽ 50 ശതമാനം കുറവ് രേഖപ്പെടുത്തി. അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം 40 ശതമാനം വർധിച്ചുവെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരമുള്ള കണക്ക്.

   എട്ട് തത്സമയ മാപിനികളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, തൃശൂർ അടക്കമുള്ള ജില്ലകളിൽ മാപിനികളുണ്ട്. ഈ മാപിനികളിൽ നിന്നും രണ്ടാഴ്ചത്തെ കണക്കെടുത്തപ്പോഴാണ് ഇത്തരത്തിൽ ഫലം ലഭിച്ചത്.

   ഏറ്റവും കൂടുതൽ മലിനീകരണ തോത് കാണിക്കാറുള്ളത് വൈറ്റിലയിലെ മാപിനിയിലായിരുന്നു. ഇത്തവണ ഇവിടെ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ ആറിന് പുറത്ത് വന്ന കണക്കു പ്രകാരമാണിത്. വ്യവസായശാലകൾ അടഞ്ഞു കിടക്കുന്നതും നിരത്തുകളിൽ വാഹനം ഇറങ്ങാത്തതുമാണ് പ്രധാന കാരണങ്ങൾ.

   ഇപ്പോഴുള്ള സ്ഥിതി ഭാവിയിലും തുടരാൻ സാധിച്ചാൽ അന്തരീക്ഷ ഗുണനിലവാരം മികച്ച രീതിയിൽ നിലനിർത്താൻ സാധിക്കുകയും ചെയ്യും. ശാസ്ത്രവും നിയമം ഉപയോഗിച്ച് അതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് വിദഗ്ധ അഭിപ്രായം.
   First published:
   )}