• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക്ഡൗണിൽ കൂടുതലും ആശ്രയിച്ചത് റേഷൻകടകളെയും തൊട്ടടുത്ത പലചരക്കുകടകളെയും; മലയാളികളുടെ വാങ്ങൽ ശീലം വ്യക്തമാക്കി സർവേ

ലോക്ക്ഡൗണിൽ കൂടുതലും ആശ്രയിച്ചത് റേഷൻകടകളെയും തൊട്ടടുത്ത പലചരക്കുകടകളെയും; മലയാളികളുടെ വാങ്ങൽ ശീലം വ്യക്തമാക്കി സർവേ

Lockdown | ലോക്ക്ഡൗൺ കാലയളവിൽ വരുമാനം കുറഞ്ഞതായി 61 ശതമാനം പേർ അഭിപ്രായപ്പെട്ടു. മുൻഗണനാ വിഭാഗത്തിലെ 97 ശതമാനം പേർക്കും വരുമാനം കുറഞ്ഞു. ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ദൈനംദിന ചെലവുകൾ ചുരുക്കേണ്ടിവരുമെന്ന് 92 ശതമാനം പേർ അഭിപ്രായപ്പെടുന്നു.

പ്രതീകാത്മക ചിത്രം.

പ്രതീകാത്മക ചിത്രം.

  • Share this:
    തിരുവനന്തപുരം: ലോക്ക്ഡൗണിനിടെ മലയാളികളുടെ ഉപഭോഗശീലം വ്യക്തമാക്കി സർവേ. അവശ്യസാധനങ്ങൾ വാങ്ങാൻ റേഷൻ കടകളെയും സമീപത്തെ പലചരക്കുകടകളെയുമാണ് കൂടുതൽ പേരും ആശ്രയിച്ചത്. റേഷൻ കാർഡുള്ള കുടുംബങ്ങളിലെ 92 ശതാമനം പേരും ലോക്ക്ഡൌൺ കാലത്ത് റേഷൻ വാങ്ങിയതായി സെന്‍റർ ഫോർ സോഷ്യ എക്കണോമിക്സ് ആൻഡ് എൻവയോൺമെന്‍റൽ സ്റ്റഡീസ് നടത്തിയ സർവേയിൽ വ്യക്തമായി. കാർഡുള്ളവരിൽ 16 ശതമാനം പേർ ആദ്യമായിട്ടോ അല്ലെങ്കിൽ വളരെ കാലത്തിനുശേഷമോ ആണ് റേഷൻ വാങ്ങുന്നത്. അതേസമയം എട്ടുശതമാനം പേർ ഈ ലോക്ക്ഡൗൺ കാലത്ത് റേഷൻ കടകളിൽ പോയിട്ടില്ല.

    പലചരക്ക് സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റുകളെ ആശ്രയിക്കുന്ന ശീലം ഈ ലോക്ക്ഡൗണിൽ ഗണ്യമായി കുറഞ്ഞു. ഭൂരിഭാഗം പേരും വീടിനടുത്തുള്ള കടകളെയാണ് ആശ്രയിച്ചത്. 61 ശതമാനം പേർ സമീപത്തെ കടകളെ ആശ്രയിച്ചപ്പോൾ 20 ശതമാനം പേരാണ് സൂപ്പർമാർക്കറ്റുകളിലേക്ക് പോയത്. മാവേലി സ്റ്റോറിൽ സാധനം വാങ്ങാൻ പോയത് 12 ശതമാനം ആയിരുന്നു.

    ലോക്ക്ഡൌണിൽ വിവിധ ഭക്ഷ്യവസ്തുക്കൾക്ക് ദൌർലഭ്യം അനുഭവപ്പെട്ടതായി പഠനത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഇതിൽ 82 ശതമാനം പേരും മത്സ്യത്തിന് ക്ഷാമം നേരിട്ടതായാണ് പറഞ്ഞത്. 51 ശതമാനം പേർ ബേക്കറി സ്നാക്ക്സിനും 40 ശതമാനം പേർ മാംസത്തിനും 24 ശതമാനം പച്ചക്കറിക്കും ക്ഷാമം നേരിട്ടതായി അഭിപ്രായപ്പെട്ടു.

    ലോക്ക്ഡൗൺ കാലയളവിൽ വരുമാനം കുറഞ്ഞതായി 61 ശതമാനം പേർ അഭിപ്രായപ്പെട്ടു. മുൻഗണനാ വിഭാഗത്തിലെ 97 ശതമാനം പേർക്കും വരുമാനം കുറഞ്ഞു. ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ദൈനംദിന ചെലവുകൾ ചുരുക്കേണ്ടിവരുമെന്ന് 92 ശതമാനം പേർ അഭിപ്രായപ്പെടുന്നു. ഇനിയുള്ള കാലത്ത് ഷോപ്പിങ് സുരക്ഷിതമാക്കണമെന്നതിനെക്കുറിച്ചും സർവേയിൽ പങ്കെടുത്തവർക്ക് അവബോധമുണ്ട്. പുറത്തുപോകുമ്പോൾ മാസ്ക്കുകൾ ധരിക്കുന്നതിനും കൈകൾ അണുവിമുക്തമാക്കാനും എല്ലാവരും ശ്രദ്ദിക്കുന്നുണ്ട്. സർവേയിൽ പങ്കെടുത്ത 87 ശതമാനം കുടുംബങ്ങളും പുറത്തുപോകുമ്പോൾ മാസ്ക്കുകൾ ഉപയോഗിക്കുന്നവരാണ്. 70 ശതമാനം പേർ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കാറുണ്ടെന്നും പറയുന്നു.
    TRENDING:കോവിഡ് പ്രതിരോധത്തിൽ കരുത്തായത് നായനാരുടെ കാലത്തെ അധികാരവികേന്ദ്രീകരണം: മുഖ്യമന്ത്രി പിണറായി വിജയൻ [NEWS]കോളജിലെ തറ തുടച്ച് ആറുവയസുകാരി; കാഴ്ചക്കാരനായി പൊലീസ്: വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവ് [NEWS]ജോലിക്കിടയിലെ വാട്‌സാപ്പ് സന്ദേശം ബുദ്ധിമുട്ടാകുന്നോ? വാട്‌സാപ്പ് ഓഫ് ചെയ്ത്‌ നെറ്റ് ഉപയോഗിക്കാം ഇങ്ങനെ [NEWS]
    ജനങ്ങൾ ചെലവു കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഉപഭോഗം കുറയ്ക്കുന്നത് വിപണിയെയും സമ്പദ് വ്യവസ്ഥയെയും കൂടുതൽ ആഴത്തിലുളഅള മാന്ദ്യത്തിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. സെന്‍റർ ഫോർ സോഷ്യ എക്കണോമിക്സ് ആൻഡ് എൻവയോൺമെന്‍റൽ സ്റ്റഡീസ് കേരളത്തിൽ താമസിക്കുന്ന 504 പേരിലാണ് സർവേ നടത്തിയത്. ബിബിൻ തമ്പി, സുരഭി അരുൺകുമാർ എന്നിവരാണ് സർവേയ്ക്ക് നേതൃത്വം നൽകിയത്.
    Published by:Anuraj GR
    First published: