കോഴിക്കോട്: ലോക്ക്ഡൗണിലെ സർവീസുകൾ കെ എസ് ആര് ടി സിക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്. ഒറ്റ ദിവസത്തെ സര്‍വീസ് കൊണ്ടു മാത്രം 59,91,388 രൂപയാണ് കെ എസ് ആര് ടി സിയുടെ നഷ്ടം. സംസ്ഥാനത്താകെ 1319 സര്‍വീസുകള്‍ കെ എസ് ആര് ടി സി നടത്തിയിരുന്നു. കോഴിക്കോട് 207, എറണാകുളം 478, തിരുവനന്തപുരം 634 എന്നിങ്ങനെയാണ് സോണ്‍ തിരിച്ചുള്ള സര്‍വീസുകളുടെ എണ്ണം.
കിലോ മീറ്ററിന് 45 രൂപ 28 പൈസ കിട്ടിയാല്‍ മാത്രമേ സർവീസിന്റെ ചെലവ് ലഭിക്കുകയുള്ളൂ. എന്നാല്‍ ലോക്ക്ഡൗൺ സർവീസിന് കിലോ മീറ്ററിന് ലഭിച്ചത് ശരാശരി 17 രൂപ മാത്രമാണ്.
ഈ സാഹചര്യം മുന്നില്‍ കണ്ട് പൊതുഗതാഗതസംവിധാനങ്ങളെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് എ കെ ശശീന്ദ്രന് പറഞ്ഞു.
ക്രൂഡോയിൽ വില കുറഞ്ഞ സാഹചര്യത്തിൽ എണ്ണ വില കുറയ്ക്കാൻ കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്പനികളുമായി ചർച്ച നടത്തണം. ഇത്തരം ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ മുന്നോട്ടുപോവാനാവാത്ത സ്ഥിതിയിലെത്തുമെന്ന് മന്ത്രി പറഞ്ഞു.
TRENDING:LIVE |#HBD Laletta: മോഹൻലാലിന് ജന്മദിനാശംസകളുമായി താരലോകം [NEWS]സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ [NEWS]മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി [NEWS]
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ക്ക് എത്തേണ്ട വിദ്യാര്‍ഥികള്‍ക്ക് വേണ്ട ഗതാഗതസൌകര്യം വിദ്യാഭ്യാസവകുപ്പുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്കൂള്‍ ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റുമ്പോഴും നിലവില്‍ നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കണം. എവിടെയെങ്കിലും അധിക സർവീസ് ആവശ്യമാണെങ്കിൽ ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.