• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പോസ്റ്ററിൽ 'പ്രകാശനാക്കി'; യൂത്ത് കോൺഗ്രസ് കമ്മിറ്റിക്ക് നന്ദി പറഞ്ഞ് അടൂർ പ്രകാശ്

'ആറ്റിങ്ങലിന് പ്രകാശമേകാൻ വരുന്നു... ഞാൻ‌ പ്രകാശ്' എന്നാണ് യൂത്ത് കോൺഗ്രസ് കണിയാപുരം ടൗൺ കമ്മിറ്റി തയാറാക്കിയ പോസ്റ്ററിലെ വാചകം

news18
Updated: March 20, 2019, 8:43 PM IST
പോസ്റ്ററിൽ 'പ്രകാശനാക്കി'; യൂത്ത് കോൺഗ്രസ് കമ്മിറ്റിക്ക് നന്ദി പറഞ്ഞ് അടൂർ പ്രകാശ്
അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം തയാറാക്കിയ പോസ്റ്റർ
  • News18
  • Last Updated: March 20, 2019, 8:43 PM IST IST
  • Share this:
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ പോസ്റ്ററിൽ തന്നെ 'പ്രകാശനാക്കിയ' യൂത്ത് കോൺഗ്രസ് കമ്മിറ്റിക്ക് നന്ദി പറഞ്ഞ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്. ഫഹദ് ഫാസിൽ- സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിൽ പിറന്ന 'ഞാൻ പ്രകാശൻ' എന്ന സിനിമയിലെ പോസ്റ്ററിനെ അനുകരിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ് പോസ്റ്ററും. 'ആറ്റിങ്ങലിന് പ്രകാശമേകാൻ വരുന്നു... ഞാൻ‌ പ്രകാശ്' എന്നാണ് യൂത്ത് കോൺഗ്രസ് കണിയാപുരം ടൗൺ കമ്മിറ്റി തയാറാക്കിയ പോസ്റ്ററിലെ വാചകം.

അടൂർ പ്രകാശിനെ ആറ്റിങ്ങലിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. മണ്ഡലത്തിലെ കെ എസ് യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ വ്യാപകമായി ഷെയർ ചെയ്തിരുന്നു. ഇതോടെ ബൈക്കിൽ എഴുന്നേറ്റ് നിൽക്കുന്ന അടൂർ പ്രകാശിന്റെ പോസ്റ്റർ‌ ശ്രദ്ധിക്കപ്പെട്ടിരുന്നു.
'മനോഹരമായതും രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഈ പോസ്റ്ററിന് യൂത്ത് കോൺഗ്രസ് കണിയാപുരം ടൗൺ കമ്മിറ്റിയോടുള്ള നന്ദി അറിയിക്കുന്നു. KSU- യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തുന്ന ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്കും സ്വീകരണങ്ങൾക്കും നന്ദി- നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ആറ്റിങ്ങലിൽ തീർച്ചയായും ഉണ്ടാവും'- കോന്നി എംഎൽഎ കൂടിയായ അടൂർ പ്രകാശ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
First published: March 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍