• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

LOKSABHA 2019: കാഹളമുണർന്നു; ഇനി പോരാട്ടത്തിന്‍റെ നാളുകൾ

ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിൽ കച്ചമുറുക്കി രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും. ഇവിടെയിതാ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഇന്നത്തെ അഞ്ച് വാർത്തകൾ...

news18
Updated: March 10, 2019, 9:52 PM IST
LOKSABHA 2019: കാഹളമുണർന്നു; ഇനി പോരാട്ടത്തിന്‍റെ നാളുകൾ
News 18
  • News18
  • Last Updated: March 10, 2019, 9:52 PM IST IST
  • Share this:
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇനി ആവേശപ്പോരാട്ടത്തിന്‍റെ നാളുകൾ. ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിൽ കച്ചമുറുക്കി രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും. ഇവിടെയിതാ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും ശ്രദ്ധിക്കപ്പെട്ട അഞ്ച് വാർത്തകൾ...

LOKSABHA 2019: കേരളത്തിൽ വോട്ടെടുപ്പിന് 43 ദിവസം; രാജ്യത്തിന്‍റെ വിധിയറിയാൻ 74 ദിവസം

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ ഇനി കടുത്ത പോരാട്ടത്തിന്‍റെ നാളുകൾ. കേരളം പോളിങ് ബൂത്തിലേക്ക് പോകാൻ ഇനി 43 ദിവസം കൂടി. ഏപ്രിൽ 23നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. രാജ്യത്തിന്‍റെ വിധിയറിയാൻ ഇനി 74 ദിവസം കൂടി. മെയ് 23നാണ് വോട്ടെണ്ണൽ നടക്കുന്നത് തുടർന്ന് വായിക്കാൻ

LOKSABHA 2019: മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു- അറിയേണ്ടതെല്ലാം

ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. സർക്കാരുകളും സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാണ് മാതൃക പെരുമാറ്റച്ചട്ടത്തിൽ പരാമർശിക്കുന്നത്... തുടർന്ന് വായിക്കുക

വോട്ടർ പട്ടികയിൽ നിങ്ങളുണ്ടോ? ഇല്ലെങ്കിൽ എങ്ങനെ പേര് ചേർക്കും?

Loading...

17-ാം ലോക്സഭാ തെരഞ്ഞെടുപ്പിന് കാഹളം ഉയർന്നു. ഏപ്രിൽ 11 മുതൽ ഏഴു ഘട്ടങ്ങളിലായാണ് ഇത്തവണ തെരഞ്ഞെടുപ്പ്. കേരളത്തിൽ ഏപ്രിൽ 23ന് വോട്ടെടുപ്പ് നടക്കും. മെയ് 23നാണ് വോട്ടെണ്ണൽ. സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണം തുടർന്ന് വായിക്കുക

REWIND: പോരാട്ടം ഏതൊക്കെ കളങ്ങളിൽ? 20 മണ്ഡലങ്ങൾ എങ്ങനെ ?

ഏഴു നിയമസഭാ മണ്ഡലങ്ങൾ വീതം ഉൾക്കൊള്ളുന്ന 20 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ രണ്ടെണ്ണം പട്ടികജാതി സംവരണമാണ്. 2008 ലെ മണ്ഡല പുനഃക്രമീകരണത്തിൽ മിക്കവാറും എല്ലാ മണ്ഡലങ്ങളുടെയും ഭൂമിശാസ്ത്ര, രാഷ്ട്രീയ, സാമുദായിക സ്വഭാവം മാറിയിട്ടുണ്ട്. തുടർന്ന് വായിക്കുക

ലോക്സഭയിലേക്ക് മത്സരിച്ച സിറ്റിങ് എംഎല്‍എമാര്‍ക്ക് സംഭവിച്ചതെന്ത് ?

ലോക്സഭ തെരഞ്ഞെടുപ്പില്‍ സിപിഐയ്ക്ക് പിന്നാലെ സിപിഎമ്മും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഇടുപക്ഷത്ത് നിന്ന് തന്നെ ആറ് എംഎല്‍എമാര്‍ ലോക്‌സഭാ പോരാട്ടത്തിനിറങ്ങുമെന്ന് വ്യക്തമായിരിക്കുകയാണ്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞില്ലെങ്കിലും കോന്നി എംഎല്‍എ അടൂര്‍പ്രകാശിന്റെയും തൊടുപുഴ എംഎല്‍എ പിജെ ജോസഫിന്റെ പേരുകള്‍ യുഡിഎഫില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട് തുടർന്ന് വായിക്കുക
First published: March 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...