പത്തനംതിട്ട: വോട്ടിങ് മെഷീനെതിരെ ക്രമക്കേട് ആരോപിച്ച യുവാവിനെതിരെ കേസെടുത്തു. ഇലന്തൂരില്‍ ആര്‍ക്ക് വോട്ടു ചെയ്താലും എല്‍.ഡി.എഫിന് പോകുമെന്ന് പരാതി നല്കിയ നോബിൾ എന്നയാൾക്കെതിരെയാണ് കേസെടുത്തത്. പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി നൂഹ് അറിയിച്ചതാണ് ഇക്കാര്യം
.
തിരുവനന്തപുരത്ത് വോട്ടര്‍ക്കെതിരെ കേസെടുത്തു; ആരോപണം തെളിയിക്കണമെന്ന് ടിക്കാറാം മീണ
നേരത്തെ തിരുവനന്തപുരം പട്ടത്ത് വോട്ടിങ് മെഷീനെതിരെ പരാതി ഉന്നയിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ വോട്ട് ചെയ്യാനെത്തിയ എബിൻ എന്ന യുവാവിനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ടിക്കാറാം മീണയുടെ നിർദേശത്തെതുടർന്ന് കസ്റ്റഡിയിലെടുത്ത്. എബിൻ ഉന്നയിച്ച പരാതി തെളിയിക്കാനാകാത്ത സാഹചര്യത്തിലാണ് നടപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.