കോഴിക്കോട്: വോട്ടിംഗ് യന്ത്രത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് പോളിംഗ് തടസപ്പെട്ട ബൂത്തിലെ വോട്ടെടുപ്പ് രാത്രി 11 മണി വരെ നീട്ടി. കൊയിലാണ്ടിക്ക് സമീപം പുളിയഞ്ചേരി യു.പി സ്കൂളിലെ 79-ാം നമ്പര്‍ ബൂത്തിലെ വോട്ടെടുപ്പ് സമയമാണ് നീട്ടിയത്. യന്ത്രത്തകരാറിനെ തുടര്‍ന്ന് തുടര്‍ച്ചയായി വോട്ടിംഗ് തടസപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ല കളക്ടര്‍ സാംബശിവ റാവു പോളിംഗ് സമയം നീട്ടി നല്കാന് നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇവിടെ രാവിലെ മോക്ക് പോളിംഗ് നടത്തിയപ്പോള്‍ തന്നെ വോട്ടിംഗ് യന്ത്രം തകരാരിലാണെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മറ്റൊരു വോട്ടിംഗ് യന്ത്രം ബൂത്തില്‍ എത്തിച്ചെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതും തകരാറിലായി.
Also Read
വോട്ടിംഗ് യന്ത്രത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ല: ചെന്നിത്തലഇതേത്തുടര്ന്ന് മറ്റൊരു യന്ത്രം എത്തിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പോളിംഗ് പുനരാരംഭിച്ചത്. ഈ സാഹചര്യത്തിലാണ് രാത്രി പതിനൊന്നു വരെ വോട്ടിംഗ് നീട്ടാന്‍ ജില്ലാ വരണാധികാരി നിര്‍ദ്ദേശം നല്‍കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.