• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Lok Sabha Elections 2019: തകര്‍പ്പന്‍ പോളിങ്: സംസ്ഥാനത്ത് മൂന്നു പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ശതമാനം കടന്നു

Third Phase of Voting for Lok Sabha Elections 2019: അടിയന്തരാവസ്ഥയ്ക്കുശേഷം 1977 ലും 1989 ലും പോളിങ് 79 ശതമാനം കടന്നിരുന്നു

news18
Updated: April 24, 2019, 7:13 AM IST
Lok Sabha Elections 2019: തകര്‍പ്പന്‍ പോളിങ്: സംസ്ഥാനത്ത് മൂന്നു പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ശതമാനം കടന്നു
ന്യൂസ് 18
  • News18
  • Last Updated: April 24, 2019, 7:13 AM IST IST
  • Share this:
തിരുവനന്തപുരം: രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പില്‍ ആവേശത്തോടെ അണിചേര്‍ന്ന് കേരളം. അവസാന കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ മൊത്തം പോളിങ് ശതമാനം 77.68 ശതമാനമാണ്. ഔദ്യോഗിക പ്രഖ്യാപനം വരുമ്പോള്‍ വോട്ടിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കും. മൂന്നുപതിറ്റാണ്ടുകള്‍ക്കിടയിലെ ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ കേരളത്തില്‍ രേഖപ്പെടുത്തിയത്.

അടിയന്തരാവസ്ഥയ്ക്കുശേഷം 1977 ലും 1989 ലും പോളിങ് 79 ശതമാനം കടന്നിരുന്നു. ഈ വര്‍ഷങ്ങളിലാണ് സംസ്ഥാന ചരിത്രത്തില്‍ മികച്ച പോളിങ് നടന്നത്. അവസാനം ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്ന 2014 ല്‍ 74.02 ശതമാനമായിരുന്നു പോളിങ്. 2009-ല്‍ 73.37 ശതമാനവും.

Also Read: 'ബിജെപിക്ക് വോട്ടു ചെയ്യുന്നവർ വിഡ്ഢികൾ ' - ഐ ഐ ടി ബോംബെയുടെ ട്വീറ്റ് വിവാദത്തിൽ

ഔദ്യോഗിക പോളിങ് സമയം അവസാനിച്ച് ഏറെ നേരം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ഒട്ടേറെ ബൂത്തുകളില്‍ വോട്ടു ചെയ്യാന്‍ നീണ്ട ക്യൂ ആയിരുന്നു. വൈകുന്നേരം ആറു മണിക്ക് ബൂത്തിലുള്ള എല്ലാവര്‍ക്കും സമ്മതിദാനാവകാശം വിനിയോഗിക്കാം എന്നതിനാല്‍ പലയിടത്തും ടോക്കണ്‍ നല്‍കി രാത്രിയിലും പോളിങ് തുടര്‍ന്നു.

കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. എന്നാല്‍ ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. പോളിങ് ശതമാനം 80 കടന്നത് കണ്ണൂരിലും വയനാട്ടിലും മാത്രമാണ് കണ്ണൂരാണ് ഏറ്റവും മുന്നില്‍. പിന്നില്‍ തിരുവനന്തപുരവും. തിരുവനന്തപുരത്ത് 73.37 ശതമാനമാണ് പോളിങ്. 2014 ല്‍ ഇത് 68.69 മാത്രമായിരുന്നു.

First published: April 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...