• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

Lok Sabha Election 2019: എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 73 ശതമാനം കടന്നു; പോളിംഗ് തുടരുന്നു

രാത്രി വൈകിയും ചിലയിടങ്ങളിൽ പോളിംഗ് തുടരുകയാണ്.

news18
Updated: April 23, 2019, 11:27 PM IST
Lok Sabha Election 2019: എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 73 ശതമാനം കടന്നു; പോളിംഗ് തുടരുന്നു
വോട്ട്
news18
Updated: April 23, 2019, 11:27 PM IST
തിരുവനന്തപുരം: രാജ്യത്തിന്‍റെ വിധി നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ ആവേശത്തോടെ അണിചേർന്ന് കേരളം. അവസാന കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തെ മൊത്തം പോളിംഗ് ശതമാനം 77.13. കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളേക്കാൾ കൂടുതലാണ് ഇത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 77.35 എന്ന ശതമാനവും മറികടന്നേക്കും. അതേസമയം, രാത്രി വൈകിയും ചിലയിടങ്ങളിൽ പോളിംഗ് തുടരുകയാണ്.

ഔദ്യോഗിക പോളിംഗ് സമയം അവസാനിച്ച് ഏറെനേരം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ഒട്ടേറെ ബൂത്തുകളിൽ വോട്ടു ചെയ്യാൻ നീണ്ട ക്യൂ ആയിരുന്നു. വൈകുന്നേരം ആറുമണിക്ക് ബൂത്തിലുള്ള എല്ലാവർക്കും സമ്മതിദാനാവകാശം വിനിയോഗിക്കാം എന്നതിനാൽ പലയിടത്തും ടോക്കൺ നൽകി പോളിംഗ് രാത്രിയിലും തുടർന്നു.

Lok Sabha Election 2019: പുതുപ്പാടിയിൽ കള്ളവോട്ട് നടന്നതായി പരാതി; പ്രവാസി എത്തുന്നതിനു മുമ്പ് വോട്ട് രേഖപ്പെടുത്തി

അവസാന ഔദ്യോഗിക കണക്കുകൾ വരുമ്പോൾ പോളിംഗ് ശതമാനത്തിൽ വർധനയുണ്ടാകും. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിലെ 73. 89 ശതമാനം മറികടക്കും എന്നുറപ്പായി. എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 77. 35 എന്ന ശതമാനത്തെ മറികടക്കാൻ കഴിയുമോയെന്നു അവസാന കണക്കുകൾ വന്നാലേ അറിയാൻ കഴിയൂ.

കാസർകോട് - 79.65%
കണ്ണൂർ - 82.26%
വടകര - 79.86%
Loading...

വയനാട് - 80.01%
കോഴിക്കോട് - 79.39%
മലപ്പുറം -75.22%
പൊന്നാനി - 74.35%
പാലക്കാട് -77.38%
ആലത്തുർ -79.81%
തൃശൂർ - 77.49%
ചാലക്കുടി - 79.94%
എറണാകുളം - 76.48%
ഇടുക്കി - 76.21%
കോട്ടയം - 75.25%
ആലപ്പുഴ - 79.87%
മാവേലിക്കര - 74.04%
പത്തനംതിട്ട - 74.04%
കൊല്ലം - 74.33%
ആറ്റിങ്ങൽ - 74.13%
തിരുവനന്തപുരം - 73.37%

 

First published: April 23, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626