നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Lok Sabha Election 2019: വോട്ടിംഗ് യന്ത്രത്തില്‍ പിഴവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: ടിക്കാറാം മീണ

  Lok Sabha Election 2019: വോട്ടിംഗ് യന്ത്രത്തില്‍ പിഴവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: ടിക്കാറാം മീണ

  Third Phase of Voting for Lok Sabha Elections 2019 | ഈര്‍പ്പം കയറിയതിനാല്‍ ചെറിയ തകരാറുകള്‍ പ്രതീക്ഷിച്ചിരുന്നു. തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഗൗരവമായ വിഷയമാണ്. അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രാഥമികമായ റിപ്പോര്‍ട്ടില്‍ യാതൊരു കുഴപ്പവുമില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

  ടിക്കാ റാം മീണ

  ടിക്കാ റാം മീണ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം വോട്ടിംഗ് യന്ത്രത്തില്‍ പിഴവുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തെ കുറിച്ചാണ് പരാതി ഉയര്‍ന്നത്. പരാതി സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പാക്കിയെന്നും മീണ വ്യക്തമാക്കി.

   ഈര്‍പ്പം കയറിയതിനാല്‍ ചെറിയ തകരാറുകള്‍ പ്രതീക്ഷിച്ചിരുന്നു. നല്ല പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഗൗരവമായ വിഷയമാണ്. അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രാഥമികമായ റിപ്പോര്‍ട്ടില്‍ യാതൊരു കുഴപ്പവുമില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

   വോട്ടിംഗ് യന്ത്രത്തില്‍ പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ. കെ.വാസുകിയും അറിയിച്ചു. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

   കോവളത്തും ചേര്‍ത്തലയിലും രണ്ടു ബൂത്തുകളില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ വീഴുന്നത് ബിജെപിക്കാണെന്നായിരുന്നു പരാതി. ചേര്‍ത്തല കിഴക്കേ നാല്‍പതില്‍ ബൂത്തില്‍ പോള്‍ ചെയ്യുന്ന വോട്ട് മുഴുവന്‍ ബിജെപിക്കു വീണെന്ന ഇടതു മുന്നണി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രം മാറ്റിവച്ചശേഷമാണ് പോളിംഗ് തുടര്‍ന്നത്.

   കേരളത്തില്‍ വ്യാപകമായി വോട്ടിംഗ് മെഷീനുകള്‍ തകരാറിലായെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.

   Also Read പോളിംഗ് ബൂത്തിലെത്തിയപ്പോൾ മറ്റാരെങ്കിലും നിങ്ങളുടെ പേരിൽ വോട്ട് ചെയ്തോ? പരിഹാരമുണ്ട്

   First published:
   )}