നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിജെപി സ്ഥാനാർഥികൾ ആരൊക്കെ?

  ബിജെപി സ്ഥാനാർഥികൾ ആരൊക്കെ?

  Lok Sabha Election 2019 | സംസ്ഥാനത്ത് 14 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. നാല് സീറ്റിൽ ബിഡിജെഎസും ഒരു സീറ്റിൽ കേരള കോൺഗ്രസ് പി സി തോമസ് വിഭാഗവും മത്സരിക്കും

  • News18
  • Last Updated :
  • Share this:
   സംസ്ഥാനത്ത് ബിജെപി മത്സരിക്കുന്നത് 14 മണ്ഡലങ്ങളിൽ. ഇതിൽ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടവർ ഇവരാണ്.

   1. കുമ്മനം രാജശേഖരൻ (തിരുവനന്തപുരം)- മുൻ സംസ്ഥാന പ്രസിഡന്റ്, മിസോറാം മുൻ ഗവർണർ, ഹിന്ദു ഐക്യവേദി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി. 2016ൽ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തി.

   2. ശോഭാ സുരേന്ദ്രൻ (ആറ്റിങ്ങൽ)- BJP സംസ്ഥാന ജനറൽ സെക്രട്ടറി. 2016ൽ പാലക്കാട് നിയമസഭ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി.

   3. വി കെ സാബു (കൊല്ലം)- ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ സെക്രട്ടറി, കഴിഞ്ഞതവണ ചാലക്കുടിയിൽ മത്സരിച്ചു. തൃപ്പൂണിത്തുറ സ്വദേശി.

   4. കെ എസ് രാധാകൃഷ്ണൻ (ആലപ്പുഴ)- മുൻ പി എസ് സി  ചെയർമാൻ. കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലർ. കോൺഗ്രസ് അനുഭാവി ആയിരുന്നു. ബിജെപിയിൽ ചേർന്നത് ദിവസങ്ങൾക്ക് മുൻപ്.

   5. അല്‍ഫോൺസ് കണ്ണന്താനം (എറണാകുളം)- കേന്ദ്രമന്ത്രി, രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗം, ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കാഞ്ഞിരപ്പള്ളിയിൽ നിന്നും മുൻപ് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. പിന്നീട് ബിജെപിയിലെത്തി. 2017 സെപ്റ്റംബർ മൂന്നിന് മോദി മന്ത്രിസഭയിൽ അംഗമായി.

   6. എ എൻ രാധാകൃഷ്ണൻ (ചാലക്കുടി)- സംസ്ഥാന ജനറൽ സെക്രട്ടറി. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 2014ൽ എറണാകുളത്ത് മത്സരിച്ചു

   7. സി കൃഷ്ണകുമാർ (പാലക്കാട്)- 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ വിഎസ്സിനെതിരെ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. പാലക്കാട് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ.

   8. വി ടി രമ (പൊന്നാനി)- മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ. പട്ടാമ്പി സംസ്‌കൃത കോളജിലെ മുന്‍ അധ്യാപിക.

   9. വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ (മലപ്പുറം)- ബിജെപി സംസ്ഥാന സമിതി അംഗം, നിയമസഭയിലേക്ക് കോട്ടക്കൽ നിന്നും മത്സരിച്ചു. നാഷണൽ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്.

   10. വി കെ പ്രകാശ് ബാബു (കോഴിക്കോട്)- യുവമോർച്ച സംസ്ഥാന പ്രസിഡന്റ്, ബിജെപി സംസ്ഥാന സെക്രട്ടറി

   11. വി കെ സജീവന്‍ (വടകര)- 2014ല്‍ വടകരയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ആയിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി.

   12. സി കെ പത്മനാഭന്‍ (കണ്ണൂർ)- ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്. കണ്ണൂര്‍ സ്വദേശി. 1969ല്‍ ആര്‍എസ്എസ് പ്രചാരകനായി പൊതുരംഗത്ത്. ഇപ്പോള്‍ ബിജെപി ദേശീയ നിർവാഹകസമിതി അംഗം.

   13. രവീശ തന്ത്രി കുണ്ടാര്‍ (കാസർ‌ഗോഡ്)- ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം. ഹിന്ദു ഐക്യവേദി നേതാവ്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി.

   First published:
   )}