• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കോണ്‍ഗ്രസിന്റെ എട്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലും വടകരയും വയനാടുമില്ല

ആറ് സംസ്ഥാനങ്ങളിലെ 38 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് ഇന്നലെ പ്രഖ്യാപിച്ചത്

news18
Updated: March 24, 2019, 7:47 AM IST
കോണ്‍ഗ്രസിന്റെ എട്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലും വടകരയും വയനാടുമില്ല
news18
news18
Updated: March 24, 2019, 7:47 AM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എട്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഇന്നലെ രാത്രി വൈകി പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയിലും വടകരയും വയനാടും ഉള്‍പ്പെട്ടിട്ടില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയായിരുന്നു എട്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡ് പുറത്തിറക്കുന്നത്.

പുതിയ സ്ഥാനാര്‍ഥി പട്ടിക പ്രകാരം ദിഗ് വിജയ് സിങ്ങ് ഭോപ്പാലില്‍ നിന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഗുല്‍ബര്‍ഗയില്‍ നിന്നും ജനവിധി തേടും. ആറ് സംസ്ഥാനങ്ങളിലെ 38 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് ഇന്നലെ പ്രഖ്യാപിച്ചത്. കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

Also Read: രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു

വടകര മണ്ഡലത്തില്‍ കെ മുരളീധരനും വയനാട്ടില്‍ ടി സിദ്ദിഖും പ്രചാരണം ആരംഭിച്ചിരുന്നെങ്കിലും ഇരുമണ്ഡലങ്ങളുടെയും കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല. രാഹുല്‍ വയനാട്ടിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ രാഹുലിനെ സ്വാഗതം ചെയ്യുന്നതായി ടി സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.

രാഹുല്‍ ഗാന്ധിക്കായി പിന്മാറുന്നത് ഏതൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആഗ്രഹിക്കുന്ന അംഗീകാരമാണ്. രാഹുലിനായി ഏതറ്റംവരെ പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും സിദ്ദിഖ് പറഞ്ഞു. ഇതിനായി പാര്‍ട്ടി സജ്ജമാണ്. തങ്ങള്‍ വിശ്വസ്ത പ്രചാരകരായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

First published: March 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...