വടകര സീറ്റ്: എല്‍ജെഡിയില്‍ തര്‍ക്കം; ഉറപ്പുകള്‍ നേടിയെടുക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് ജില്ലാ കമ്മിറ്റി

സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് ജില്ലാ നേതൃത്വം

news18
Updated: March 9, 2019, 7:16 PM IST
വടകര സീറ്റ്: എല്‍ജെഡിയില്‍ തര്‍ക്കം; ഉറപ്പുകള്‍ നേടിയെടുക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് ജില്ലാ കമ്മിറ്റി
സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് ജില്ലാ നേതൃത്വം
  • News18
  • Last Updated: March 9, 2019, 7:16 PM IST
  • Share this:
കോഴിക്കോട്: വടകര സീറ്റിനെച്ചൊല്ലി ലോക് താന്ത്രിക് ജനതാദളില്‍ തര്‍ക്കം. എല്‍ഡിഎഫിലേക്ക് വരുമ്പോള്‍ ലഭിച്ച ഉറപ്പുകള്‍ നേടിയെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് എല്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി

ഏറെ നാളുകളായി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാറിനെതിരെ എല്‍ജെഡിയില്‍ പുകയുന്ന അതൃപ്തിയാണ് ഇന്ന് മറനീക്കി പുറത്തുവന്നത്. യു.ഡി.എഫ് വിട്ട് എല്‍ഡിഎഫിലേക്ക് വരുമ്പോള്‍ കോഴിക്കോടോ വടകരയോ നല്‍കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം. ഇത് നേടിയെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്ന് എല്‍ജെഡി ജില്ലാകമ്മിറ്റി ആരോപിച്ചു.

Also Read: ഇടത് സ്ഥാനാര്‍ഥികളായി അര ഡസന്‍ എംഎല്‍എമാര്‍; ഉപതെരഞ്ഞെടുപ്പില്‍ ചെലവഴിക്കേണ്ടത് കോടികള്‍

തിങ്കളാഴ്ച ചേരാനിരിക്കുന്ന സംസ്ഥാന നേതൃയോഗം സംസ്ഥാന കമ്മിറ്റിയായി വിളിക്കണമെന്നും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. എല്‍.ജെ.ഡിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകളുള്ള രണ്ട് മണ്ഡലങ്ങളാണ് വടകരയും കോഴിക്കോടും. 70000ത്തോളം വോട്ട് വടകരയിലും 20000ത്തോളം വോട്ട് കോഴിക്കോടും ഉണ്ടെന്നാണ് അവകാശവാദം. എല്‍ജെഡിയുടെ അവകാശവാദം.

ഇടതു രാഷ്ട്രീയത്തിനൊപ്പം നിന്ന് അവഗണനയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുമെന്ന് പറയുന്നുണ്ടെങ്കിലും പ്രവര്‍ത്തകരെ മനസാക്ഷി വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നു. അങ്ങനെ സംഭവിച്ചാല്‍ രണ്ടുതവണ കൈവിട്ട മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഇറങ്ങുന്ന സിപിഎമ്മിന് ഇത് തിരിച്ചടിയായേക്കും.

First published: March 9, 2019, 7:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading