മഞ്ചേശ്വരം മുതല്‍ വട്ടിയൂര്‍ക്കാവ് വരെ ആറ് ഉപതെരഞ്ഞെടുപ്പുകള്‍; നെഞ്ചിടിക്കുന്നതാര്‍ക്ക്?

Lok Sabha Election Result 2019: മഞ്ചേശ്വരം, എറണാകുളം, അരൂര്‍, പാല, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട അഞ്ചു മണ്ഡലങ്ങളില്‍ യു.ഡി.എഫും ഒരെണ്ണത്തില്‍ എല്‍.ഡി.എഫുമാണ് 2016 ല്‍ വിജയിച്ചത്.

news18
Updated: May 23, 2019, 8:10 PM IST
മഞ്ചേശ്വരം മുതല്‍ വട്ടിയൂര്‍ക്കാവ് വരെ ആറ് ഉപതെരഞ്ഞെടുപ്പുകള്‍; നെഞ്ചിടിക്കുന്നതാര്‍ക്ക്?
news18
  • News18
  • Last Updated: May 23, 2019, 8:10 PM IST
  • Share this:
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കഴിഞ്ഞു. ഇനി നടക്കാനുള്ളത് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍. പി.ബി.അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് മഞ്ചേശ്വരത്തും കെ.എം മാണിയുടെ നിര്യാണത്തില്‍ പാലായിലുമാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടത്. നാല് എം.എല്‍എമാര്‍ ലോക്‌സഭയിലേക്ക് ജയിച്ചതിനാല്‍ അവരുടെ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. അങ്ങനെ നോക്കുമ്പോള്‍ സംസ്ഥാനത്ത് ആറിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

മഞ്ചേശ്വരം, എറണാകുളം, അരൂര്‍, പാല, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട അഞ്ചു മണ്ഡലങ്ങളില്‍ യു.ഡി.എഫും ഒരെണ്ണത്തില്‍ എല്‍.ഡി.എഫുമാണ് 2016 ല്‍ വിജയിച്ചത്. അതുകൊണ്ടു തന്നെ സ്വന്തം സീറ്റുകളെങ്കിലും നിലനിര്‍ത്തുകയെന്നത് ഇരു മുന്നണികള്‍ക്കും അഭിമാനപ്രശ്‌നമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനായില്ലെങ്കിലും വോട്ടുയര്‍ത്തിയ ബി.ജെ.പിയ്ക്കാകട്ടെ ഉപതെരഞ്ഞെടുപ്പിലെങ്കിലും വിജയിക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നവുമാണ്.

സംസ്ഥാനത്തുണ്ടായ യു.ഡി.എഫ് തരംഗത്തില്‍ തകര്‍ന്നടിഞ്ഞ ഇടതു മുന്നണിയെ സംബന്ധിച്ചിടുത്തോളം സ്വന്തം സീറ്റായ അരൂര്‍ നിലനിര്‍ത്തുന്നതിനു പുറമെ യു.ഡി.എഫിന്റെ സീറ്റുകള്‍ കൂടി പിടിച്ചെടുത്താലെ നഷ്ട പ്രതാപം വീണ്ടെടുക്കാനാകൂ. അതേസമയം ലേക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തിലും എ.എം ആരിഫ് പിന്നിലായത് ഉപതെരഞ്ഞെടുപ്പിലും സി.പി.എമ്മിന് വെല്ലുവിളിയാകുമെന്നുറപ്പാണ്. മറ്റു മണ്ഡലങ്ങളിലും ഇടതു മുന്നണിക്ക് വോട്ടുയര്‍ത്താനായിട്ടില്ല. അതേസമയം അഞ്ചു മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്തെത്താനായത് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ആത്മവിശ്വാസം പകരും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്തെത്തിയത് ബി.ജെ.പിക്കും പ്രതീക്ഷ നല്‍കുന്നതാണെന്നതില്‍ സംശയമില്ല.

Also Read ഭൂരിപക്ഷത്തിൽ റെക്കോഡ് രാഹുലിന്; രണ്ടാം സ്ഥാനത്ത്  കുഞ്ഞാലിക്കുട്ടി 

First published: May 23, 2019, 8:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading