• HOME
  • »
  • NEWS
  • »
  • kerala
  • »
  • Lok Sabha Election Result 2019: കേരളത്തില്‍ യു.ഡി.എഫ് തരംഗം; ആലപ്പുഴയിലും കാസര്‍കോടും ഇഞ്ചോടിഞ്ച്

Lok Sabha Election Result 2019: കേരളത്തില്‍ യു.ഡി.എഫ് തരംഗം; ആലപ്പുഴയിലും കാസര്‍കോടും ഇഞ്ചോടിഞ്ച്

ആലപ്പുഴയിലും കാസര്‍കോടും ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്.

udf

udf

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫ് തരംഗം. മുപ്പത് ശതമാനത്തോളം വോട്ട് എണ്ണിക്കവിഞ്ഞപ്പോള്‍ 18 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളാണ് മുന്നിട്ടു നില്‍ക്കുന്നത്. ആലപ്പുഴയിലും കാസര്‍കോടും ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും പിണറായി സര്‍ക്കാരിനെതിരായ വികാരവുമാണ് യുഡിഎഫ് തരംഗത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍

    വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. 31 ശതമാനം വോട്ടുകളാണ് ഇവിടെ ഇതുവരെ എണ്ണിയത്.

    37 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കാസർകോട് മണ്ഡലത്തിലും കോൺഗ്രസ് സ്ഥാനാർഥിയാണ് മുന്നിട്ടു നിൽക്കുന്നത്. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന ആലപ്പുഴയിലാകട്ടെ 28 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ഇടതു സ്ഥാനാർഥി ആരിഫാണ് മുന്നിട്ടു നിൽക്കുന്നത്.

    ഇടതു കോട്ടയായി അറിയപ്പെട്ടിരുന്ന പാലക്കാട്ട് അപ്രതീക്ഷിത ലീഡാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠനുണ്ടായിരിക്കുന്നത്. മുപ്പതിനായിരത്തിലേറെ വോട്ടുകളാണ് സിറ്റിംഗ് എം.പി എം.ബി രാജേഷിനെതിരെ ശ്രീകണ്ഠന്‍ നേടിയിരിക്കുന്നത്. 51 ശതമാനം വോട്ടുകള്‍ ഇവിടെ എണ്ണിക്കഴിഞ്ഞു.

    വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ഇടതു സ്ഥാനാര്‍ഥി മുന്നിട്ടു നിന്ന മാവേലിക്കരയില്‍ യു.ഡു.എഫ് വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ്.

     
    First published: