ഭൂരിപക്ഷത്തിൽ റെക്കോഡ് രാഹുലിന്; രണ്ടാം സ്ഥാനത്ത്  കുഞ്ഞാലിക്കുട്ടി 

2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മത്സരിച്ച മുസ്ലീം ലീഗ് സ്ഥാനാര്‍ഥി ഇ അഹമ്മദായിരുന്നു ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി കേരളത്തിൽ നിന്നും ലോക്സഭയിലെത്തിയത്.

news18
Updated: May 23, 2019, 7:50 PM IST
ഭൂരിപക്ഷത്തിൽ റെക്കോഡ് രാഹുലിന്; രണ്ടാം സ്ഥാനത്ത്  കുഞ്ഞാലിക്കുട്ടി 
news18
  • News18
  • Last Updated: May 23, 2019, 7:50 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ റെക്കോഡ് ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട്ടില്‍ നിന്നാണ് രാഹുല്‍ നാലുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയത്.

2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മത്സരിച്ച മുസ്ലീം ലീഗ് സ്ഥാനാര്‍ഥി ഇ അഹമ്മദായിരുന്നു ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത്. 1,94,739 വോട്ടായിരുന്നു അഹമ്മദിന്റെ ഭൂരിപക്ഷം. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തു മത്സരിച്ച പി.കെ കുഞ്ഞാലിക്കുട്ടിക്ക് രണ്ടരലക്ഷത്തിലധികെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഇതോടെ സംസ്ഥാന ചരിത്രത്തില്‍ ഏറ്റവുമധികം ഭൂരിപക്ഷം നേടുന്ന രണ്ടാമത്തെ സ്ഥാനാര്‍ഥിയായിരിക്കുകയാണ് കുഞ്ഞാലിക്കുട്ടി.

ഈ തെരഞ്ഞെടുപ്പില്‍ ഇ.ടി മുഹമ്മദ് ബഷീര്‍(പൊന്നാനി), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), തോമസ് ചാഴിക്കാടന്‍ (കോട്ടയം), രമ്യാ ഹരിദാസ്(ആലത്തൂര്‍), ഹൈബി ഈഡന്‍(എറണാകുളം), ബെന്നി ബഹനാന്‍(ചാലക്കുടി), എന്‍.കെ പ്രേമചന്ദ്രന്‍(കൊല്ലം), ശശി തരൂര്‍(തിരുവനന്തപുരം) എന്നിവരാണ് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയത്. ഇതോടെ സംസ്ഥാന രൂപീകരണത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം നേടിയ ലോകസഭയിലെത്തിയവരുടെ എണ്ണം 34 ആയി.

1967 ലെ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥി മത്സരിച്ച എ.കെ. ഗോപാലന്‍ 1,18,510 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച് സംസ്ഥാനത്തെ ആദ്യ ലക്ഷാധിപതിയായി. 1993ലെ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് നിന്നും മത്സരിച്ച് 1,32,674 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ എസ് ശിവരാമനാണ് സി.പി.എം സ്ഥാനാര്‍ഥികളില്‍ ഏറ്റവുമധികം വോട്ടു നേടിയത്.

ഏറ്റവും കൂടുതല്‍ തവണ ലക്ഷത്തില്‍ കൂടുതല്‍ നേടിയത് പൊന്നാനിയില്‍ ലീഗ് സ്ഥാനാര്‍ഥിയായി വിജയിച്ച ജി.എം. ബനാത്ത്വാലയാണ്. 1977, 1984, 1989 1998, 1999 തെരഞ്ഞെടുപ്പുകളിലാണ് ബനാത്ത്വാല ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടിയത്. 1998 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ അഞ്ച് തവണ ഇ. അഹമ്മദും ലക്ഷം ഭൂരിപക്ഷമെന്ന നേട്ടം കൈവരിച്ചു.

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ചത് പി.സി. തോമസാണ്. 2004 ലെ തെരഞ്ഞെടുപ്പില്‍ 529 വോട്ടിന്റെ ഭൂരിപക്ഷമാണ് മൂവാറ്റുപുഴയില്‍ പി.സി തോമസിന് ലഭിച്ചത്.

Also Read വീണ സ്വന്തം മണ്ഡലത്തിലും വീണു; നഷ്ടമായത്രയും വോട്ടുകള്‍ കിട്ടിയത് സുരേന്ദ്രന്

First published: May 23, 2019, 7:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading