വീണ സ്വന്തം മണ്ഡലത്തിലും വീണു; നഷ്ടമായത്രയും വോട്ടുകള്‍ കിട്ടിയത് സുരേന്ദ്രന്

Lok Sabha Election Result 2019: സ്വന്തം മണ്ഡലത്തില്‍ പിന്നിലായെങ്കിലും ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനേക്കാള്‍ 2117 വോട്ടുകള്‍ക്കു മുന്നിലെത്താനായെന്ന് സിറ്റിംഗ് എം.എല്‍.എയ്ക്ക് ത്ല്‍ക്കാലം ആശ്വസിക്കാം.

news18
Updated: May 23, 2019, 7:07 PM IST
വീണ സ്വന്തം മണ്ഡലത്തിലും വീണു; നഷ്ടമായത്രയും വോട്ടുകള്‍ കിട്ടിയത് സുരേന്ദ്രന്
വീണ ജോർജ്
  • News18
  • Last Updated: May 23, 2019, 7:07 PM IST
  • Share this:
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിച്ച ഇടതു മുന്നണി സ്ഥാനാര്‍ഥി വീണ ജോര്‍ജ് സ്വന്തം മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത്. മൂന്നു വര്‍ഷത്തിനിടെ പന്ത്രണ്ടായിരത്തിലധികം വോട്ടാണ് സ്വന്തം തട്ടകത്തില്‍ വീണയ്ക്കു നഷ്ടമായത്. ജനപ്രിയ എം.എല്‍എ, മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' എന്ന പരിപാടിയുടെ അവതാരിക എന്നീ നിലകളില്‍ ശ്രദ്ധേയയായ വീണയെ പത്തനംതിട്ട പിടിക്കാന്‍ രംഗത്തിറക്കിയ സി.പി.എം സംസ്ഥാന നേതൃത്വത്തിനും കനത്ത തിരിച്ചടിയാണ്.

2016 ലെ തെരഞ്ഞെടുപ്പില്‍ ആറന്‍മുളയില്‍ ആകെ പോള്‍ ചെയ്ത 160863 ല്‍ 64523 വോട്ടു നേടിയ വീണ 7646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫിലെ കെ. ശിവദാസന്‍നായരെ തോല്‍പ്പിച്ചത്. എന്നാല്‍ ഇത്തവണ 58868 വോട്ടു നേടിയ ആന്റോ ആന്റണിയോട് 6654 വോട്ടുകള്‍ക്കു പിന്നിലാണ് ആറന്‍മുള എം.എല്‍.എ. 12309 വോട്ടുകളാണ് വീണയ്ക്കു നഷ്ടമായത്. ബി.ജെ.പി സ്ഥാനാര്‍ഥി സുരേന്ദ്രനാകട്ടെ 2016-ല്‍ മത്സരിച്ച എം.ടി രമേശിനേക്കാള്‍ 12191 വോട്ടുകള്‍ കൂടുതല്‍ നേടാനുമായി. അതായത് വീണയ്ക്കു നഷ്ടമായ അത്രയും വോട്ടുകള്‍ സുരേന്ദ്രന് ലഭിച്ചെന്നു സാരം.

സ്വന്തം മണ്ഡലത്തില്‍ പിന്നിലായെങ്കിലും ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനേക്കാള്‍ 2117 വോട്ടുകള്‍ക്കു മുന്നിലെത്താനായെന്ന് സിറ്റിംഗ് എം.എല്‍.എയ്ക്ക് ത്ല്‍ക്കാലം ആശ്വസിക്കാം. നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 3127 വോട്ടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ അധികമായി പോള്‍ ചെയ്തിരുന്നു.

Also Read സിപിഎം എം.പി ഇല്ലാത്ത മലബാറും മധ്യകേരളവും

First published: May 23, 2019, 7:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading