ഇന്റർഫേസ് /വാർത്ത /Kerala / മോദി ഭയം മുതലെടുത്ത് ഇസ്ലാമിക സംഘടനകൾ ആസൂത്രിത പ്രചാരണം നടത്തി: പരാജയകാരണം വിശദീകരിച്ച് പി.ജയരാജൻ

മോദി ഭയം മുതലെടുത്ത് ഇസ്ലാമിക സംഘടനകൾ ആസൂത്രിത പ്രചാരണം നടത്തി: പരാജയകാരണം വിശദീകരിച്ച് പി.ജയരാജൻ

പി ജയരാജൻ

പി ജയരാജൻ

Lok Sabha Election Results 2019: ദേശീയ തലത്തിൽ ഇടതുപക്ഷത്തിന്റെ ദൗർബല്യം മുതലാക്കികൊണ്ടായിരുന്നു ഈ ശക്തികളുടെ പ്രവർത്തനം. ഇത് തിരിച്ചടിയായി

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കണ്ണൂർ: ഇസ്ലാമിക സംഘടനകളുടെ  ആസൂത്രിത പ്രചാരണങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടി നേരിടേണ്ടി വന്നതെന്ന് സിപിഎം നേതാവ് പി.ജയരാജൻ. മോദി ഭയം മുതലെടുത്ത് ന്യൂനപക്ഷങ്ങൾക്കിടയിൽ മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ആസൂത്രിത പ്രചാരവേലകൾ നടത്തിയിരുന്നു. ഇത് പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാതിരിക്കാൻ കാരണമായെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.

    ഇടതുവിരുദ്ധ തരംഗത്തിന്റെ ഭാഗമായല്ല പരാജയമുണ്ടായത്. കോൺഗ്രസിന് ബിജെപിയെ പ്രതിരോധിക്കാൻ പറ്റുമെന്ന തരത്തിലുള്ള പ്രചാരണം മതമൗലിക വാദികളായ ചിലർ നടത്തിയിരുന്നു. ഇതിനെ തുടർന്ന് കേന്ദ്രത്തിൽ ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ കോൺഗ്രസിന് വോട്ടു ചെയ്യുന്നതാണ് നല്ലതെന്ന ധാരണ മുസ്ലീം ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായി.

    Also Read-'ഹാട്രിക്' തരൂർ; അന്ന് ലക്ഷം തികയ്ക്കാൻ രണ്ട് വോട്ടുകളുടെ കുറവ്; ഇപ്പോൾ‌ 11 വോട്ടിന്റെയും

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    ദേശീയ തലത്തിൽ ഇടതുപക്ഷത്തിന്റെ ദൗർബല്യം മുതലാക്കികൊണ്ടായിരുന്നു ഈ ശക്തികളുടെ പ്രവർത്തനം. ഇത് തിരിച്ചടിയായി. എന്നാൽ യഥാർഥത്തിൽ കേരളത്തിലെ മതനിരപേക്ഷ ശക്തികൾക്ക് നേതൃത്വം കൊടുക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് കേരളത്തിലെ മത നിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസല്ല ഇടതുപക്ഷമാണ് പോരാടിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    Also Read-'തോറ്റവർക്കൊപ്പം... നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം' ആഷിഖ് അബു

    വിശ്വസനീയമായ മതനിരപേക്ഷ ശക്തി ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനമാണ് എന്നാണ് എൽഡിഎഫ് പ്രചാരണം എന്നാൽ ഇത് വിശ്വാസത്തിലെടുക്കാൻ ഒരു വിഭാഗം തയ്യാറാകാത്തതും പരാജയകാരണമായി ജയരാജൻ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ ഇത്തവണ ലഭിച്ചിട്ടില്ല എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാൾ മുപ്പതിനായിരത്തിലധികം വോട്ടുകൾ വടകരയിൽ വർധിച്ചിട്ടുണ്ട്. ആ വർധനവ് എൽഡിഎഫിനോടുള്ള ജനങ്ങളുടെ മനോഭാവത്തിന്റെ പ്രതിഫലനമാണ്. ജയരാജൻ കൂട്ടിച്ചേർത്തു.

    First published:

    Tags: Lok sabha chunav parinam 2019, Lok sabha election result, Lok sabha election result 2019, Lok Sabha election results, Loksabha chunav parinam 2019, കോൺഗ്രസ്, തെരഞ്ഞെടുപ്പ് ഫലം തത്സമയം, നരേന്ദ്ര മോദി, ബിജെപി, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം