• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Lok Sabha Election Voting: സംസ്ഥാനത്ത് പോളിങ്ങിനിടെ മരണം ഏഴായി

Third Phase of Voting for Lok Sabha Elections 2019: വോട്ട‌‌‌ർ പട്ടികയിൽ പേരില്ലെന്നറിഞ്ഞാണ് കിളികൊല്ലൂ‌ർ സ്വദേശി മണി കുഴഞ്ഞുവീണത്. മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

news18
Updated: April 23, 2019, 1:22 PM IST
Lok Sabha Election Voting: സംസ്ഥാനത്ത് പോളിങ്ങിനിടെ മരണം ഏഴായി
Death-Representative Pic
  • News18
  • Last Updated: April 23, 2019, 1:22 PM IST IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങിനിടെ ഏഴു മരണം. തളിപ്പറമ്പ് ചുഴവി വേണുഗോപാലമാരാ‌ർ, കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി മണി, വയനാട് പനമരത്ത് അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലൻ, കാലടി വെളിത്തേപ്പിള്ളി ത്രേസ്യാക്കുട്ടി,കണ്ണൂർ ചൊക്ലി മൂടോളി വിജയ, പത്തനംതിട്ട റാന്നി മൂശാരിയത്ത് ചാക്കോ മത്തായി, പ്രഭാകരൻ( മാവേലിക്കര ) എന്നിവരാണ് മരിച്ചത്.

വോട്ട് ചെയ്ത് വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് തളിപ്പറമ്പിലെ വേണുഗോപാലമാരാ‌ർ കുഴഞ്ഞുവീണ് മരിച്ചത്. വോട്ട‌‌‌ർ പട്ടികയിൽ പേരില്ലെന്നറിഞ്ഞാണ് കിളികൊല്ലൂ‌ർ സ്വദേശി മണി കുഴഞ്ഞുവീണത്. മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയനാട്ടിൽ വോട്ടു ചെയ്യാൻ വീട്ടിൽ നിന്നിറഞ്ഞ ബാലനാണ് കുഴഞ്ഞുവീണ് മരിച്ചത്. കാലടിയിൽ വോട്ടു ചെയ്യാനെത്തിയ ത്രേസ്യക്കുട്ടിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ചൊക്ലിയിൽ വോട്ടുചെയ്യാൻ ക്യൂവിൽ നിന്ന വിജയ എന്ന വീട്ടമ്മയാണ് കുഴഞ്ഞുവീണ് മരിച്ചത്.

Lok Sabha Election 2019 : വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു

പോളിംഗ് ബൂത്തിനുള്ളിലാണ് റാന്നി സ്വദേശി ചാക്കോ മത്തായി കുഴഞ്ഞുവീണത്, മാവേലിക്കരയിൽ മറ്റം വടക്ക് സ്വദേശി പ്രഭാകരൻ വോട്ട് ചെയ്യാൻ ക്യുവിൽ നിൽക്കുമ്പോഴാണ് കുഴഞ്ഞുവീണ് മരിച്ചത്. ഏനാദിമംഗലത്ത് 143 ആം ബൂത്തിൽ പോളിംഗ് ഓഫീസി‌ർ കുഴഞ്ഞുവീണു.

പിരളശ്ശേരി 69-ാം ബൂത്തിൽ പോളിംഗ് ഓഫീസ‌‌ർ പ്രണുകുമാറിനെ അപസ്മാര ബാധയെത്തുട‌‌ർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍