ആദ്യം തനിക്കെതിരെ, ഇപ്പോള്‍ മകനെതിരെ, നാളെ അവന്റെ മകന്‍ മത്സരിച്ചാലും കുഞ്ഞാലിക്കുട്ടി തന്നെയാകും ലീഗ് സ്ഥാനാര്‍ത്ഥി: സാനുവിന്റെ പിതാവ്

1991 ല്‍ തന്റെ 34 ാം വയസിലായരുന്നു സക്കരിയ കുഞ്ഞാലിക്കുട്ടിയുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ എറ്റുമുട്ടിയത്

news18
Updated: March 10, 2019, 10:23 AM IST
ആദ്യം തനിക്കെതിരെ, ഇപ്പോള്‍ മകനെതിരെ, നാളെ അവന്റെ മകന്‍ മത്സരിച്ചാലും കുഞ്ഞാലിക്കുട്ടി തന്നെയാകും ലീഗ് സ്ഥാനാര്‍ത്ഥി: സാനുവിന്റെ പിതാവ്
sanu- kunjalikutti
  • News18
  • Last Updated: March 10, 2019, 10:23 AM IST
  • Share this:
മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ കൗതുകകരമായ സാമ്യമാണ് മലപ്പുറത്തെ പോരാട്ടത്തിന് കൈവന്നിരിക്കുന്നത്. 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച വിപി സക്കരിയയുടെ മകന്‍ വിപി സനുവാണ് ഇത്തവണ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുന്നത്.

കുഞ്ഞാലിക്കുട്ടിയോട് മത്സരിച്ച് പരാജയപ്പെട്ട തനിക്ക് കഴിയാതിരുന്നത് മകന് കഴിയുമെന്നാണ് സ്ഥനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ വിപി സക്കരിയ പ്രതികരിച്ചത്. താന്‍ മത്സരിച്ചപ്പോഴും, തന്റെ മകന്‍ മത്സരിക്കുമ്പോഴും മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടി തന്നെയാണെന്നും ഇത് മുസ്ലിം ലീഗിന്റെ അപചയമാണെന്നും പറഞ്ഞ സക്കരിയ ഇനി സാനുവിന്റെ മകന്‍ മത്സരിച്ചാലും മുസ്ലിം ലീഗ് കുഞ്ഞാലിക്കുട്ടിയെ മാത്രമേ മത്സരിപ്പിക്കൂ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും പരിഹസിച്ചു.

Also Read: മന്ത്രിയായില്ലെങ്കിലും എംപിയായി തുടരണം, ദേശീയതലത്തില്‍ സജീവ ഇടപെടല്‍ വേണം; കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിന് ഉപാധികള്‍

1991 ല്‍ തന്റെ 34 ാം വയസിലായരുന്നു സക്കരിയ കുഞ്ഞാലിക്കുട്ടിയുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ എറ്റുമുട്ടിയത്. 22536 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ പരാജയം. പിതാവ് മത്സരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കേണ്ടി വന്നത് ചരിത്രത്തിന്റെ കാവ്യ നീതിയെന്നായിരുന്നു വിപി സാനു മാധ്യമങ്ങളോട് പ്രതികരിച്ചത്.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരിക്കേയായിരുന്നു സക്കരിയ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചത്. എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായ സാനു വിദ്യാര്‍ത്ഥി രാഷട്രീയത്തിലൂടൊണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സാനു തന്നെയാണ്.

First published: March 10, 2019, 10:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading