• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഒരു സെന്‍റ് ഭൂമി അധികമുണ്ടെന്ന് തെളിയിച്ചാൽ ഇഷ്ടദാനം നൽകാൻ തയ്യാർ: ഇ.ടി മുഹമ്മദ് ബഷീർ

ഒരു സെന്‍റ് ഭൂമി അധികമുണ്ടെന്ന് തെളിയിച്ചാൽ ഇഷ്ടദാനം നൽകാൻ തയ്യാർ: ഇ.ടി മുഹമ്മദ് ബഷീർ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയർന്ന ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകി പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി മുഹമ്മദ് ബഷീർ.

ഇ ടി മുഹമ്മദ് ബഷീർ

ഇ ടി മുഹമ്മദ് ബഷീർ

 • Last Updated :
 • Share this:
  മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയർന്ന ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകി പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി മുഹമ്മദ് ബഷീർ. താൻ രേഖപ്പെടുത്തിയതിൽ നിന്നും ഒരു സെന്‍റ് ഭൂമി അധികമായി ഉണ്ടെന്ന് തെളിയിച്ചാൽ ഇഷ്ടദാനം നൽകാൻ തയ്യാറാണെന്നും ഇ.ടി. പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

  പൊന്നാനിയിൽ തന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടത് മുതൽ ചില കേന്ദ്രങ്ങൾ ബോധപൂർവമായി അസത്യപ്രചാരണങ്ങൾ നടത്തുകയാണ്. ഇത്തരം കുപ്രചാരണങ്ങൾക്ക് തന്നിൽ വിശ്വാസമർപ്പിച്ച പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ സാധിച്ചേക്കും. അതിനാലാണ് തെരഞ്ഞെടുപ്പ് തിരക്കിനിടയിൽ മറുപടി പറയുന്നത് പ്രായോഗികമല്ലെങ്കിലും മറുപടി പറയാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കിയാണ് അദ്ദേഹത്തിന്‍റ പ്രസ്താവന തുടങ്ങുന്നത്.

  നീണ്ടകാലം മാവൂർ ഗ്വാളിയോർ റയോൺസിലെ ഒരു സാധാരണ ജീവനക്കാരനായിരുന്നു താൻ. ഒരു പ്രൈമറി സ്കൂൾ അധ്യാപകനായിരുന്ന തന്‍റെ പിതാവ് വഴി ലഭിച്ച എഴുപത്തിഏഴ് സെന്‍റ് ഭൂമിയും ഇതിൽ നാല്പത് വർഷം മുമ്പ് റയോൺസ് ജോലിക്കിടെ ഞാൻ നിർമിച്ച വീടും അല്ലാതെ ഇന്ന് ഈ ദിവസം വരെ അൻപത് വർഷത്തെ പൊതു ജീവിതത്തിനിടയിൽ ഒരു സെന്‍റ് ഭൂമിയോ ജോലി ചെയ്ത കാലത്തും ജനപ്രതിനിധിയായ സമയത്തും എനിക്ക് ലഭിച്ച ശമ്പളവരുമാനത്തിൽ കവിഞ്ഞ ഒരു രൂപയുടെ സ്വത്തോ ബാങ്ക് ബാലൻസോ തന്‍റെയോ കുടുംബത്തിന്‍റെയോ പേരിൽ മുമ്പും ഇപ്പോഴുമില്ല. ഈ കാലത്തിനിടക്ക് താൻ ഒരു തരത്തിലുമുള്ള കച്ചവടത്തിലോ മറ്റു ധനസമ്പാദന മാർഗത്തിലോ പങ്കാളിയായിട്ടുമില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറയുന്നു.

  K.സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കാൻ സാധ്യതയേറി; കണ്ണന്താനത്തെ എറണാകുളത്ത് പരിഗണിക്കുന്നു

  ദാനശീലരുടെ കോടിക്കണക്കിന്ന് രൂപയുടെ സഹായധനം ക്രോഡീകരിച്ചു നിരവധി സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ സാമ്പത്തികവിഷയങ്ങളിൽ വിശ്വാസപരമായി അതീവസൂക്ഷ്മത പുലർത്താൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. രാഷ്ട്രീയജീവിതത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ എന്‍റെ സാമ്പത്തിക സ്ഥിതിയിൽ കാണിച്ച സ്വത്തിന്‍റെ മൂല്യത്തിൽ കാലക്രമേണ വന്ന വർദ്ധനവും എന്‍റെ ശമ്പള ഇനത്തിൽ വന്ന വരുമാനവും പതിനൊന്ന് വർഷമായി ഞാൻ ഉപയോഗിച്ചുവരുന്ന 2008 മോഡൽ വാഹനവും അല്ലാതെ ഒരു രൂപയുടെ ആസ്തിയും ഇല്ലാത്ത എന്നെക്കുറിച്ച് വരുന്ന വാർത്തകൾക്ക് ഇതിനപ്പുറം ഒരു മറുപടി എനിക്കില്ല. ആരാണോ ഇത്തരം വാർത്തകൾ പടച്ചുണ്ടാക്കുന്നത് അവർ തന്നെ അതിന്‍റെ ആധികാരികതയും സ്രോതസും സമൂഹത്തെ ബോധ്യപെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയും ചെയ്യുന്നു ഇ.ടി.

  2009ൽ പൊന്നാനിയിൽ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞ വീടും ഭൂമിയുമാണ് 2014 ലും 2019ലും തന്‍റെ ആസ്തി. പത്തുവർഷത്തിനിപ്പുറം എല്ലാവരുടേതും പോലെ തന്‍റെ കിടപ്പാടത്തിന്‍റെ മൂല്യം കൂടിയിട്ടുണ്ടങ്കിൽ അത് ഈ തെരഞ്ഞെടുപ്പിലും ഞാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നിൽ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

  2009ൽ സത്യവാങ് മൂലത്തിൽ തന്‍റെ വീടിന്‍റെ മൂല്യമായി രേഖപ്പെടുത്തിയത് ഒരു ലക്ഷം രൂപയായിരുന്നു. എന്നാൽ, ഇതേ വസ്തുവിന്ന് 2014ൽ കാണിച്ച മൂല്യം ഇരുപത് ലക്ഷമാണ്. അതായത് രണ്ടായിരം ശതമാനം വർദ്ധനവ്. മാത്രമല്ല 120 മാസം പാർലമെന്‍റ് അംഗമായ തനിക്ക് ലഭിക്കുന്ന വേതനം ആരോപിക്കുന്ന തുകയിൽ അധികം വരുമെന്നും ഇ.ടി പറയുന്നു. ഇവിടെ പരാമർശിച്ചതല്ലാത്ത രൂപയോ ഒരു സെന്‍റ് ഭൂമിയോ മറ്റ് വസ്തുക്കളോ തന്‍റെ കൈവശം അധികമുണ്ടങ്കിലോ ജീവിതക്കാലത്തിന്നിടക്ക് വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടങ്കിലോ പൂർണമായും ഇത്തരം ആരോപണങ്ങൾ തെളിയിക്കുന്നവർക്ക് ഒരു ഉപാധിയുമില്ലാതെ ഇഷ്ടദാനമായി നൽകാൻ താൻ തയ്യാറാണെന്നും പൊന്നിനി സിറ്റിങ് എം.പി കൂടിയായ ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കുന്നു.

  First published: