ശ്രീധരൻപിള്ള മത്സരിക്കേണ്ട; സുരേന്ദ്രന് പ്രധാന മണ്ഡലം നൽകണം; നിലപാട് കടുപ്പിച്ച് RSS

Lok Sabha BJP Candidates 2019: 'അ‍ഡ്വ. പി എസ് ശ്രീധരൻപിള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം'

news18
Updated: March 20, 2019, 1:58 PM IST
ശ്രീധരൻപിള്ള മത്സരിക്കേണ്ട; സുരേന്ദ്രന് പ്രധാന മണ്ഡലം നൽകണം; നിലപാട് കടുപ്പിച്ച് RSS
malayalam.news18.com
  • News18
  • Last Updated: March 20, 2019, 1:58 PM IST
  • Share this:
കേരളത്തിലെ ബിജെപി സ്ഥാനാർഥി നിർണയ വിഷയത്തിൽ ആർഎസ്എസിന് അതൃപ്തി. സ്ഥാനാർഥി നിർണയത്തിനായുള്ള ബിജെപി പാർലമെന്ററി ബോർ‍ഡ് യോഗത്തിൽ ആർഎസ് എസ് നിലപാട് കടുപ്പിച്ചു. സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻപിള്ള മത്സരത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു. കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പ്രധാന മണ്ഡലങ്ങൾ നൽകണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ പി എസ് ശ്രീധരൻപിള്ളയുടേയും കെ സുരേന്ദ്രന്റേയും പേരുകളാണ് പരിഗണിക്കുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനിടെയാണ് ആർഎസ്എസ് ഇടപെടൽ.

അതേസമയം, പത്തനംതിട്ട മത്സരിക്കാനുള്ള താൽപര്യം കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പ്രകടിപ്പിച്ചു. കൊല്ലത്ത് മത്സരിക്കുന്നതിനെക്കാൾ നല്ലത് മലപ്പുറത്ത് മത്സരിക്കുന്നതാണെന്നും കണ്ണന്താനം അറിയിച്ചു. പത്തനംതിട്ടയിൽ അവകാശവാദം ഉന്നയിച്ച അൽഫോൺസ് കണ്ണന്താനത്തെ ഇടുക്കിയിലേക്കും പരിഗണിക്കുന്നതായാണ് സൂചനകൾ. സീറ്റ് ബിഡിജെഎസിന് നിൽകിയെങ്കിലും ഒരു വച്ചുമാറ്റത്തിനുള്ള സാധ്യത നേതൃത്വം പരിശോധിച്ചുവരികയാണ്.

First published: March 19, 2019, 7:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading