കോഴിക്കോട്: എംഎ യൂസുഫലിക്കെതിരെ (MA YusufAli)രൂക്ഷവിമർശനവുമായി മുസ്ലീംലീഗ് നേതാവ് കെഎം ഷാജി (KM Shaji). യൂസുഫലിയുടെ പേര് പറയാതെയായിരുന്നു ഷാജിയുടെ വിമർശനം. യോഗിയെയും മോദിയെയും പിണറായിയെയും തൃപ്തിപ്പെടുത്തേണ്ടിവരും. തന്റെ ബിസിനസ് നടത്താന്‍ അതൊക്കെ ആയിക്കോയെന്നും എന്നാൽ ലീഗിനെ വിലക്ക് വാങ്ങാന്‍ വന്നാല്‍ വിവരം അറിയുമെന്നും ഷാജി.
പിണറായിയെ കാണുമ്പോള്‍ മുട്ടുവിറക്കുന്നവരുണ്ട്. പിണറായി ബഹുമാനം ലീഗിന്റെ ചെലവില്‍ വേണ്ടെന്നും ഷാജി പറഞ്ഞു. ലോക കേരള സഭയിൽ യൂസഫലി പ്രതിപക്ഷത്തെ വിമർശിച്ചതിനാണ് ഷാജിയുടെ മറുപടി.
''മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിക്കുന്ന വ്യവസായി ലീഗിനെ പഠിപ്പിക്കാൻ വരണ്ട. ഞങ്ങളുടെ നേതാക്കൻമാർ എവിടെ പോകണം, എവിടെ പോകണ്ട എന്നൊക്കെ തീരുമാനിക്കാൻ ഞങ്ങൾക്ക് ചില രീതിയൊക്കെയുണ്ട്. അത് മുതലാളിമാരുടെ വീട്ടിൽ പോയി ചീട്ട് വാങ്ങിയിട്ടല്ല, പോവുകയും പങ്കെടുക്കുകയും ചെയ്യുന്നത്.''
Also Read-
പ്രവാസികൾക്ക് ഭക്ഷണവും താമസവും നൽകുന്നത് ധൂർത്താണെന്ന് പറഞ്ഞിട്ടില്ല; യൂസഫലിയുടെ പരാമർശം ദൗർഭാഗ്യകരമെന്ന് വിഡി സതീശൻ'യോഗിയെ നിങ്ങൾക്ക് തൃപ്തിപ്പെടുത്തണം, കാരണം അവിടെ ബിസിനസ് വേണം. മോദിയെ നിങ്ങൾക്ക് തിരുമ്മിക്കൊടുക്കണം കാരണം അവിടെയും നിങ്ങൾക്ക് ബിസിനസ് വളർത്തണം. ചങ്ങായിയെ നിങ്ങൾക്ക് സ്തുതിപറയണം. കാരണം അവിടെയും നിങ്ങൾക്ക് ബിസിനസ് വേണം. ആയിക്കോ, തിരുമ്മിക്കൊ, ബിസിനസുകാർക്ക് പലതും വേണ്ടിവരും. പക്ഷെ ലീഗിനെ വിലക്ക് വാങ്ങാൻ വന്നാൽ വിവരമറിയും. ഏത് വലിയ സുൽത്താനായാലും വിവരമറിയും.
ഇത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗാണ്. പാവപ്പെട്ടവന്റെ കൈയ്യിലെ നക്കാപ്പിച്ചയിൽ നിന്ന് വളർത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ. അവരുടെ അന്തസ്സ് കൊണ്ട് ജീവിക്കുന്ന പ്രസ്ഥാനമാണ്, അവരുടെ മനോബലം കൊണ്ട് ജീവിക്കുന്ന പ്രസ്ഥാനമാണ്. അതിനപ്പുറത്തേക്ക് ഒരു മൊതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങൾ എന്ത് ചെയ്താലും പറയും. കാരണം നിങ്ങളുടെ ഒരു നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യും. മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയെ വെല്ലുവിളിക്കാൻ ഇവരാരാണ്?
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.