• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രവാസികൾക്ക് ഭക്ഷണവും താമസവും നൽകുന്നത് ധൂർത്താണെന്ന് പറഞ്ഞിട്ടില്ല; യൂസഫലിയുടെ പരാമർശം ദൗർഭാഗ്യകരമെന്ന് വിഡി സതീശൻ

പ്രവാസികൾക്ക് ഭക്ഷണവും താമസവും നൽകുന്നത് ധൂർത്താണെന്ന് പറഞ്ഞിട്ടില്ല; യൂസഫലിയുടെ പരാമർശം ദൗർഭാഗ്യകരമെന്ന് വിഡി സതീശൻ

ഇക്കാര്യം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ തന്നെ യൂസഫലിയെ അറിയിച്ചതുമാണ്.

  • Share this:
    തിരുവനന്തപുരം: യൂസഫലിയുടെ (M. A. Yusuff Ali)വിമർശനത്തിന് മുറുപടിയുമായി വി ഡി സതീശൻ (vd satheesan). പ്രവാസികൾക്ക് ഭക്ഷണം നൽകുന്നതും താമസം ഒരുക്കുന്നതും ധൂർത്താണെന്ന് പ്രതിപക്ഷം എവിടെയും പറഞ്ഞിട്ടില്ല. എം.എ യൂസഫലിയുടെ പരാമർശം അങ്ങേയറ്റം നിർഭാഗ്യകരമാണ്.

    കലുഷിതമായ രാഷ്ട്രീയ സാഹചര്യം കാരണമാണ് ലോക കേരള സഭയിൽ നിന്ന് UDF നേതാക്കൾ വിട്ടു നിൽക്കുന്നത്. ഇക്കാര്യം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ തന്നെ യൂസഫലിയെ അറിയിച്ചതുമാണ്. എന്നിട്ടും അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിയതിനെ ന്യായീകരിക്കാനാകില്ല.
    Also Read-പ്രവാസികൾക്ക് ഭക്ഷണം നൽകുന്നത് ധൂർത്താണോ? എം എ യൂസഫലി

    രണ്ട് ലോക കേരള സഭകൾ നടന്നു. ഇതിന്റെ ഫലം എന്താണ്, എന്തൊക്കെ ചെയ്തു എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രോഗ്രസ്സ് റിപ്പോർട്ട് അവതരിപ്പിക്കണമന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഒരു യുക്തിയുമില്ലാത്ത ചിലവാണ് ഇതിന്റെ പേരിൽ നടത്തിയത്. അതിനെ മാത്രമാണ് വിമർശിച്ചത്.

    Also Read- '16 കോടി ചെലവഴിച്ചതാണ് ധൂർത്ത്' യൂസഫലിക്ക് വി ഡി സതീശന്റെ മറുപടി

    രാഷ്ട്രീയ കാരണങ്ങളാലാണ് വിട്ടു നിൽക്കുന്നതെന്ന് യൂസുഫലിയോട് താൻ നേരിട്ട് പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും അദ്ദേഹം ഭക്ഷണത്തിന്റേയും താമസത്തിന്റേയും കാര്യം തങ്ങൾ പറഞ്ഞു എന്ന വ്യാഖ്യാനം നൽകിയത് തീരെ ശരിയായില്ലെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

    അതേസമയം, മൂന്നുദിവസമായി തുടരുന്ന ലോക കേരള സഭ ഇന്ന് സമാപിക്കും. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിക്കും. രാവിലെ മുതൽ ആരംഭിച്ച സഭാ സമ്മേളനത്തിൽ മേഖലാ അടിസ്ഥാനത്തിലുള്ള പ്രമേയ അവതരണം പുരോഗമിക്കുകയാണ്. ലോകത്തിന്റെ വിവിധ മേഖലകളിൽ താമസിക്കുന്ന പ്രവാസികൾ നേരിടുന്ന വെല്ലുവിളികളാണ് വിഷയം. പ്രവാസികൾ ഉന്നയിച്ച ആവശ്യത്തിന്മേൽ ഉച്ചയ്ക്കുശേഷം ചർച്ച നടക്കും. മുൻ മുൻ സഭാ നിർദ്ദേശങ്ങൾ, എത്രകണ്ട് പരിഗണിക്കപ്പെട്ടു എന്ന വിലയിരുത്തൽ ഉണ്ടാകും
    Published by:Naseeba TC
    First published: