നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ എവിടെ?': ലോകായുക്ത

    'വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ എവിടെ?': ലോകായുക്ത

    നേരത്തെ വിയറ്റ്നാം സർവകലാശാല ഡോക്ടറേറ്റ് നൽകിയെന്ന് പറഞ്ഞിരുന്ന സംസ്ഥാന സർക്കാർ ഇന്ന് നിലപാട് മാറ്റി. കസാഖിസ്ഥാൻ സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകിയെന്നാണ് ഷാഹിദ അറിയിച്ചതെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

    ഷാഹിദാ കമാൽ

    ഷാഹിദാ കമാൽ

    • Share this:
      തിരുവനന്തപുരം: സംസ്ഥാന വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിന്‍റെ (Shahida Kamal) വിദ്യാഭ്യാസ യോഗ്യത (educational qualifications) തെളിയിക്കുന്ന രേഖകൾ എവിടെയെന്ന് ലോകായുക്ത. ഷാഹിദയുടെ സത്യസന്ധത ബോധ്യപ്പെടണമെങ്കിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും ലോകായുക്ത (Lokayukta) വ്യക്തമാക്കി. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകൾ ഹാജരാകാത്ത സാഹചര്യത്തിലാണ് ഷാഹിദയുടെ അഭിഭാഷകനോട് ലോകായുക്ത ഇക്കാര്യം ചോദിച്ചത്.

      നേരത്തെ വിയറ്റ്നാം സർവകലാശാല ഡോക്ടറേറ്റ് നൽകിയെന്ന് പറഞ്ഞിരുന്ന സംസ്ഥാന സർക്കാർ ഇന്ന് നിലപാട് മാറ്റി. കസാഖിസ്ഥാൻ സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകിയെന്നാണ് ഷാഹിദ അറിയിച്ചതെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

      ഷാഹിദ കമാലിന്‍റെ വിദ്യാഭ്യാസ രേഖകളും ഡോക്ടറേറ്റും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി വട്ടപ്പാറ സ്വദേശിയാണ് ലോകായുക്തയെ സമീപിച്ചത്. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് ഷാഹിദ കമാൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കസാഖിസ്ഥാൻ സർവകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റും ഉണ്ടെന്ന് വിശദീകരിച്ചു.

      സാമൂഹിക നീതി വകുപ്പിൽ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോൾ, വിയറ്റ്നാം സർവകലാശാലയിൽ നിന്ന് സ്ത്രീ ശാക്തീകരണത്തിന് ഡോക്ടറേറ്റ് ഉണ്ടെന്ന് ഷാഹിദ കമാൽ അറിയിച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കിയത്. ഓ​ഗ​സ്​​റ്റ് മൂ​ന്നി​ന് പരാതി ഫയ​ലി​ൽ സ്വീ​ക​രി​ച്ച ലോ​കാ​യു​ക്ത ഷാഹിദയോട് ഹാ​ജ​രാ​കാ​ൻ ആവശ്യപ്പെട്ട് നോ​ട്ടീ​സ് ന​ൽ​കിയിരുന്നു. പ​രാ​തി നൽകി ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും രേ​ഖകൾ​ ഹാജരാക്കാൻ ഷാ​ഹി​ദയുടെ അ​ഭി​ഭാ​ഷ​ക​ൻ ത​യാ​റാ​യില്ല. ഇതേതുടർന്ന് ഒക്ടോബർ അഞ്ചിന് പരാതി വീണ്ടും പരിഗണിച്ച ലോകായുക്ത, വി​ശ​ദീ​ക​ര​ണ​വും രേ​ഖ​ക​ളും സ​മ​ർ​പ്പി​ക്കാ​ൻ ഷാ​ഹി​ദയോട് നിർദേശിച്ചിരുന്നു.

      തുടർന്ന് കസാഖിസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയതെന്ന് ഷാഹിദ കമാല്‍ ലോകായുക്തക്ക് വിശദീകരണം നൽകിയത്. സാമൂഹിക രം​ഗത്ത് താൻ നടത്തിയ മികച്ച പ്രവ‍ർത്തനങ്ങൾക്ക് നൽകിയ ഓണററി ഡോക്ടറേറ്റാണിതെന്നാണ് ഷാഹിദ​ കമാലിന്‍റെ വിശദീകരണം. തന്‍റെ വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുണ്ടെന്ന് സമ്മതിച്ച ഷാഹിദ ബിരുദം കേരള സര്‍വകലാശാലയില്‍ നിന്നല്ലെന്നും അണ്ണാമലൈയില്‍ നിന്നാണെന്നും തിരുത്തി.

      2009ലും 2011ലും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പിഴവുപറ്റിയെന്ന് ഷാഹിദ കമാല്‍ ലോകായുക്തക്ക് നൽകിയ മറുപടിയിൽ പറയുന്നു. കേരള സർവകലാശാലയിൽ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷനിൽ നൽകിയ രേഖ. എന്നാൽ 2016ൽ അണ്ണാമല സർവകലാശാലയിൽ നിന്നുമാണ് താൻ ഡി​ഗ്രി നേടിയതെന്നാണ് ഷാഹിദയുടെ വിശദീകരണം.

      'സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണവും' എന്ന വിഷയത്തിൽ പി.എച്ച്.ഡി കിട്ടിയെന്ന് അവകാശപ്പെട്ട് 2018 ജൂലൈ 30ന് ഷാഹിദ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ വിവാദമുയർന്നപ്പോൾ, ‍ഫേസ്ബുക്കിലൂടെ വിശദീകരണവുമായി എത്തിയ ഷാഹിദ, തനിക്ക് ഇന്‍റർനാഷനൽ ഓ‍പ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡി-ലിറ്റ് ലഭിച്ചതായും വെളിപ്പെടുത്തിയിരുന്നു.
      Published by:Rajesh V
      First published:
      )}