തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. സര്‍വീസില്‍ തുടരുന്നതിനെതിരായ വിമര്‍ശനങ്ങളോട് സഹതാപം മാത്രമാണ് തോന്നുന്നതെന്നാണ് സിറിയക് ജോസഫിന്റെ വിമര്‍ശനം. മുഖ്യമന്ത്രിയല്ല ജഡ്ജിമാരെ നിയമിക്കുന്നത് എന്ന് പലരും മറന്നുപോകുന്നെന്നും ലോകായുക്ത ജസ്റ്റിസ് കുറ്റപ്പെടുത്തി.
12 വര്‍ഷം ഹൈക്കോടതി ജഡ്ജിയായിരുന്നത് പല മുഖ്യമന്ത്രിമാരുടെ കാലത്താണ്. നരേന്ദ്രമോദിയും മന്മോഹന് സിങും ഒരുപോലെ അംഗീകരിച്ചത് തനിക്കെന്തോ ഗുണമുള്ളതിനാലാണെന്നും സിറിയക് ജോസഫ് പറഞ്ഞു. വിവിധ മുഖ്യമന്ത്രിമാര്‍ ഭരിച്ചപ്പോഴാണ് താന്‍ ഗവണ്മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചത്. തന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗമായി നിയമിച്ചത് മന്മോഹന് സിങ്ങാണ്.
മനുഷ്യാവകാശ കമ്മീഷന് ആക്ടിങ് ചെയര്മാന് ആക്കിയത് നരേന്ദ്രമോദിയാണ്. എഴുപതാം വയസിലാണ് ലോകായുക്ത ആയത്. ഇത് പിണറായി വിജയന്റെ കാലത്താണ്. തന്റെ സര്‍വീസ് ജീവിതത്തെ കുറിച്ച് വിമര്‍ശനം നടത്തുന്നവരോട് സഹതാപമാണെന്നും ലോകായുക്ത വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.