• HOME
  • »
  • NEWS
  • »
  • kerala
  • »
  • Lokayukta Ordinance| ലോകായുക്ത ഓർഡിനൻസ് പിൻവലിക്കണം; CPI എക്സിക്യൂട്ടീവിൽ അഭിപ്രായം

Lokayukta Ordinance| ലോകായുക്ത ഓർഡിനൻസ് പിൻവലിക്കണം; CPI എക്സിക്യൂട്ടീവിൽ അഭിപ്രായം

ഓർഡിനൻസിലെ ഭേദഗതി നിർദ്ദേശം അതേപടി ഒഴിവാക്കണമെന്ന അഭിപ്രായമാണ് എക്സിക്യൂട്ടീവിൽ ഉയർന്നത്.

  • Share this:
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസ് (Lokayukta Ordinance)പിൻവലിക്കണമെന്ന് സിപിഐ (CPI) എക്സിക്യൂട്ടീവിൽ ആവശ്യം. ഭേദഗതി നീക്കം പാർട്ടിയെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിന് മന്ത്രിമാർക്കും വിമർശനമുണ്ടായി. ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത കാട്ടണമെന്ന് മന്ത്രിമാർക്ക് കാനം രാജേന്ദ്രൻ നിർദേശം നൽകി. ജനങ്ങളോട് യുദ്ധ പ്രഖ്യാപനം നടത്തി സിൽവർ ലെയിൻ പദ്ധതിയുമായി മുന്നോട്ടു പോകരുതെന്നും അഭിപ്രായം ഉയർന്നു.

ഓർഡിനൻസായി ഭേദഗതി കൊണ്ടു വരാനുള്ള നീക്കത്തെയാണ് സിപിഐ നേതൃത്വം പരസ്യമായി എതിർക്കുന്നത്. എന്നാൽ ഓർഡിനൻസിലെ ഭേദഗതി നിർദ്ദേശം അതേപടി ഒഴിവാക്കണമെന്ന അഭിപ്രായമാണ് എക്സിക്യൂട്ടീവിൽ ഉയർന്നത്. ലോകായുക്തയെ അപ്രസക്തമാക്കാനുള്ള നീക്കം ശരിയല്ല. പകരം വിധിക്കെതിരെ അപ്പീൽ പോകാൻ കഴിയുന്ന വിധത്തിൽ ഭേദഗതി  കൊണ്ടുവരണം എന്നാണ് ആവശ്യം.

Also Read-SilverLine project | സിൽവർലൈൻ പദ്ധതി : വിഷയം പാർലമെന്റിൽ ഉന്നയിച്ച് സി.പി.എം

ഇതുപോലുള്ള പ്രധാന വിഷയങ്ങൾ മന്ത്രിസഭാ യോഗത്തിൽ വരുമ്പോൾ മന്ത്രിമാർ കൂടുതൽ ജാഗ്രത കാട്ടണമെന്ന് നിർദേശമുണ്ടായി. ലോകായുക്ത ഓർഡിനൻസിൽ അതുണ്ടായില്ലെന്നും വിമർശനം ഉയർന്നു. രണ്ടാം തവണ ഓർഡിനൻസ് മന്ത്രിസഭാ യോഗത്തിൽ വരും മുൻപ് പാർട്ടി സെന്ററിൽ ഇക്കാര്യം  അറിയിച്ചിരുന്നതായി മന്ത്രിമാർ വിശദീകരിച്ചു.

Also Read-M Sivasankar Autobiography | 'സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ ശ്രമമുണ്ടായി'; അന്വേഷണ ഏജൻസികൾക്കെതിരെ എം ശിവശങ്കർ

എന്നാൽ പാർട്ടി സെൻററിൽ നിന്ന്കൃത്യമായ നിർദേശം വന്നില്ല. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്ന് റവന്യൂ മന്ത്രി  കെ.രാജൻ പറഞ്ഞു. ഓർഡിനൻസ് നീക്കത്തെ തള്ളിപ്പറഞ്ഞ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഇടപെടലിനെ എക്സിക്യൂട്ടീവിൽ പ്രശംസിച്ചു.

പാർട്ടിയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ച സമീപനമെന്നായിരുന്നു വിലയിരുത്തൽ. തുടർച്ചയായ മൂന്നാമത്തെ യോഗത്തിലും കെ-റെയിലിനെതിരായ ആശങ്ക ഉയർന്നു. രവീന്ദ്രൻ പട്ടയം വിഷയത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനോട് പാർട്ടി വിശദീകരണം തേടും. സർക്കാർ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തതിനാണ് നടപടി.
Published by:Naseeba TC
First published: