നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന പരാതി; വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന് ലോകായുക്ത നോട്ടീസ്

  വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന പരാതി; വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന് ലോകായുക്ത നോട്ടീസ്

  വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സർക്കാറിനെ വഞ്ചിച്ചെന്നാരോപിച്ചുള്ള പരാതിയിലാണ് ലോകായുക്ത ഷാഹിദ കമാലിന് നോട്ടീസ് അയച്ചത്.

  വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ

  വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ

  • Share this:
   തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന് ലോകയുക്ത നോട്ടീസ് നൽകി. വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. നേരത്തേ ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാൻ പരാതി നൽകിയിരുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സർക്കാറിനെ വഞ്ചിച്ചെന്നാരോപിച്ചാണ് പരാതി നൽകിയത്.

   Also Read- CPM Youtube| സിപിഎമ്മിന്റെ യൂട്യൂബ് ചാനലിന് സിൽവർ ബട്ടൺ; കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ ആദ്യം

   വ്യാജ രേഖകളുടെ പിൻബലത്തിൽ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടുകയും ജനങ്ങളെയും സർക്കാറിനെയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ഷാഹിദ കമാൽ ചെയ്​തതെന്നാണ് പരാതിയിൽ പറയുന്നത്. ആർ ടി ഐ കേരളഘടകം ജില്ലാ കമ്മിറ്റി അംഗം വി വി രാജേഷും ഷാഹിദ കമാലിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

   Also Read- വിസ്മയ കേസില്‍ കിരണിന്റെ പിരിച്ചുവിടല്‍; സ്ത്രീ പീഡനക്കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് അപൂര്‍വം

   ലോക്​സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളജിൽ നിന്ന്​ ബി കോം നേടി എന്നാണ് പറയുന്നത്. എന്നാൽ, കേരള സർവകലാശാല വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ ബി കോം ബിരുദമില്ലെന്ന് വ്യക്തമാണ്. 2017 ഓഗസ്​റ്റ്​ 29ന് വനിതാ കമ്മീഷൻ അംഗമാകാനായി സമർപ്പിച്ച ബയോഡേറ്റയിലും വിദ്യാഭ്യാസ യോഗ്യതയായി നൽകിയിരിക്കുന്നത് ബി കോമാണ്.

   Also Read-വിസ്മയയുടെ മരണം: ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടു

   2018 ജൂലൈയിൽ പി എച്ച് ഡി നേടിയതായി ഷാഹിദ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ മാസം 25ലെ ഫേസ്ബുക്ക് പോസ്റ്റിൽ പബ്ലിക് അഡ്മിനിട്രേഷനിൽ മാസ്റ്റേഴ്സും ഡി.ലിറ്റും നേടിയെന്ന്​ പറയുന്നു. മൂന്നു വർഷംകൊണ്ട് ഈ പറയുന്ന യോഗ്യതകൾ നേടിയെടുക്കുക അസാധ്യമാണെന്ന്​ പരാതിയിൽ പറയുന്നു.

   Also Read- മീൻ മെറ്റൽ മോട്ടോഴ്സിന്റെ ‘അസാനി’; ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പർകാറിനെ കുറിച്ച് അറിയാം

   അതേസമയം, ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ, വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായി ഷാഹിദ കമാൽ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

   Also Read- ഒറ്റത്തവണ ചാർജ് ചെയ്താൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മികച്ച അഞ്ച് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ
   Published by:Rajesh V
   First published:
   )}