നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തുഷാര്‍ വെള്ളാപ്പള്ളിയും പി.സി.തോമസും മത്സരിക്കണമെന്ന് ബി.ജെ.പി

  തുഷാര്‍ വെള്ളാപ്പള്ളിയും പി.സി.തോമസും മത്സരിക്കണമെന്ന് ബി.ജെ.പി

  • Last Updated :
  • Share this:
   കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ എന്‍.ഡി.എ സീറ്റ് വിഭജനം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയും പി.സി.തോമസും മത്സരിക്കണമെന്നാണ് ബിജെപി നിര്‍ദ്ദേശം.

   സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളില്‍ ഘടകകക്ഷികള്‍ക്കായി മൂന്ന് സീറ്റുകള്‍ മാറ്റിവയ്ക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. ബിഡിജെഎസിന് രണ്ട് സീറ്റും പിസി തോമസിന്റെ കേരള കോണ്‍ഗ്രസിന് ഒരു സീറ്റുമായിരിക്കും നല്‍കുക. എന്നാല്‍ പ്രാഥമിക ചര്‍ച്ചയില്‍ ബിഡിജെഎസ് ചോദിച്ചത് ആറു സീറ്റുകളാണ്. കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം നാല് സീറ്റും ആവശ്യപ്പെട്ടു.

   Also Read:   സാമ്പത്തിക സംവരണം: പ്രതിപക്ഷ പാർട്ടികൾ ഉത്തരവാദിത്തം മറന്നുവെന്ന് കാന്തപുരം

   പത്തനംതിട്ട, ഇടുക്കി,ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍, മലബാര്‍ മേഖലയിലെ ഒരു സീറ്റ് എന്നിവയാണ് ബിഡിജെഎസ് ചോദിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി സീറ്റുകള്‍ക്ക് പുറമെ ചാലക്കുടി അല്ലെങ്കില്‍ വയനാട് സീറ്റും കേരള കോണ്‍ഗ്രസ് (പിസി തോമസ് വിഭാഗം) ലക്ഷ്യമിടുന്നുണ്ട്. ആലപ്പുഴയില്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും കോട്ടയത്ത് പി.സി.തോമസിനെയും മത്സരിപ്പിക്കാന്‍ ബിജെപിക്ക് താല്‍പ്പര്യമുണ്ട്.

   Dont Miss: മലപ്പുറത്ത് മൂന്നുപേര്‍ക്ക് വെട്ടേറ്റു

   മറ്റു ഘടകകക്ഷികള്‍ക്കൊന്നും ലോക്‌സഭാ സീറ്റ് ഉണ്ടായിരിക്കില്ല. ബോര്‍ഡ് കോര്‍പ്പറേഷന്‍ വീതംവയ്പ്പിലെ അസംതൃപ്തി ഇപ്പോഴും എന്‍ഡിഎ കേരള ഘടകത്തിലുണ്ട്. ഇതിനിടെ രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ജെഎസ്എസ് എന്‍ഡിഎ വിടാനുള്ള തയ്യാറെടുപ്പിലാണ്. യുഡിഎഫുമായി സഹകരിക്കാനാണ് പാര്‍ട്ടിക്ക് താല്‍പ്പര്യം.

   First published:
   )}