നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • തെരഞ്ഞെടുപ്പിൽ 198 ചിഹ്നങ്ങള്‍; സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കുന്നത് ഇങ്ങനെ

    തെരഞ്ഞെടുപ്പിൽ 198 ചിഹ്നങ്ങള്‍; സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കുന്നത് ഇങ്ങനെ

    1968-ലെ നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കുന്ന ചിഹ്നങ്ങളെ സ്ഥാനാര്‍ഥികള്‍ക്ക് ഉപയോഗിക്കാനാകൂ.

    തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ.

    തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ.

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചതോടെ ഇനി ചിഹ്നങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സ്ഥാനാര്‍ഥികള്‍. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ മാര്‍ച്ച് എട്ടിനു ശേഷമെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം അനുവദിക്കൂ. 1968-ലെ നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കുന്ന ചിഹ്നങ്ങളെ സ്ഥാനാര്‍ഥികള്‍ക്ക് ഉപയോഗിക്കാനാകൂ. ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് ഏഴും സംസ്ഥാന കക്ഷികള്‍ക്ക് കേരളത്തില്‍ നാലും സ്വതന്ത്രന്‍മാര്‍ക്ക് 198 ചിഹ്നങ്ങളുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടുള്ളത്.

      നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഇഷ്ടപ്പെട്ട ചിഹ്നം ആവശ്യപ്പെടാനുള്ള അവകാശം സ്ഥാനാര്‍ഥികള്‍ക്കുണ്ട്. ഇത്തരത്തില്‍ ഒരാള്‍ക്ക് മൂന്നു ചിഹ്നം വരെ തെരഞ്ഞെടുക്കാം. ഇതില്‍ ദേശിയ- സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച ചിഹ്നം ലഭിക്കും. അതുകൊണ്ടു തന്നെ അവര്‍ക്ക് ഒന്നില്‍ കൂടുതല്‍ ചിഹ്നത്തിന് അപേക്ഷിക്കേണ്ടി വരില്ല. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മുന്‍ഗണനാക്രമത്തിലാണ് മൂന്നു ചിഹ്നങ്ങള്‍ ആവശ്യപ്പെടേണ്ടത്. ഒന്നിലധികം പത്രിക സമര്‍പ്പിക്കുന്നവര്‍ക്ക് സാധുവായ ആദ്യ പത്രികയിലെ അദ്യ ചിഹ്നമാണ് അനുവദിക്കുന്നത്.

      Also Read 'പ്രിയങ്കയെയും രാഹുലിനെയും ജനസഹസ്രങ്ങൾ വികാര വിസ്ഫോടനത്തോടെ വരവേൽക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു'

      ഒന്നിലധികം സ്ഥാനാര്‍ഥികള്‍ ഒരേ ചിഹ്നം ആവശ്യപ്പെട്ടാല്‍ നറുക്കെടുപ്പിലൂടെ ചിഹ്നം അനുവദിക്കും. സ്ഥാനാര്‍ഥിക്ക് ആവശ്യപ്പെട്ട ചിഹ്നം അനുവദിക്കാന്‍ കഴിയാതെ വന്നാല്‍ വരണാധികാരിക്ക് പട്ടികയില്‍ നിന്ന് ഏതെങ്കിലും ഒരു ചിഹ്നം അനുവദിക്കാം. കമ്മിഷന്‍ അംഗീകരിച്ച ചിഹ്നത്തില്‍ ഏതെങ്കിലുമൊന്ന് ഒരു സ്ഥാനാര്‍ഥി മാത്രമാണ് ആവശ്യപ്പെട്ടതെങ്കില്‍ അയാള്‍ക്ക് ആ ചിഹ്നം അനുവദിക്കാം. ചിഹ്നം അനുവദിച്ചാല്‍ അക്കാര്യം വരണാധികാരി സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി അറിയിക്കുകയും ചിഹ്നത്തിന്റെ മതൃക കൈമാറുകയും ചെയ്യും.

      First published:
      )}