• HOME
  • »
  • NEWS
  • »
  • kerala
  • »
  • LokSabha Election 2019: കളമശേരിയിൽ റീപോളിംഗിൽ എൺപതു ശതമാനം വോട്ടിംഗ്

LokSabha Election 2019: കളമശേരിയിൽ റീപോളിംഗിൽ എൺപതു ശതമാനം വോട്ടിംഗ്

കഴിഞ്ഞ തവണ ഇതില്‍ 715 വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ യന്ത്രത്തില്‍ 758 വോട്ടുകൾ ഉണ്ടായിരുന്നു.

ന്യൂസ് 18

ന്യൂസ് 18

  • News18
  • Last Updated :
  • Share this:
    കൊച്ചി: എറണാകുളം മണ്ഡലത്തിലെ കളമശേരി ബൂത്തില്‍ റീപോളിംഗിൽ എൺപതു ശതമാനം വോട്ടിങ്. പോള്‍ ചെയ്തതിനേക്കാള്‍ അധികം വോട്ടുകള്‍ യന്ത്രത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇവിടെ റീപോളിംഗ് നടത്തിയത്. ആകെ 912 വോട്ടർമാരാണ് ബൂത്തിൽ ഉള്ളത്. ഇതിൽ 736 പേരും വോട്ടു ചെയ്തു.

    പോളിംഗ് ആരംഭിച്ച രാവിലെ ഏഴുമണി മുതല്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയവരുടെ നീണ്ട നിരയായിരുന്നു കളമശ്ശേരിയിലെ എണ്‍പത്തിമൂന്നാം നമ്പര്‍ ബൂത്തില്‍. മുന്നണി സ്ഥാനാര്‍ത്ഥികള്‍ മൂന്നുപേരും രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് അഭ്യര്‍ത്ഥിച്ചു.

    ചട്ടലംഘനമില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്

    912 വോട്ടുകളായിരുന്നു ബൂത്തിലുള്ളത്. കഴിഞ്ഞ തവണ ഇതില്‍ 715 വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ യന്ത്രത്തില്‍ 758 വോട്ടുകൾ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ അശ്രദ്ധ കാരണം മോക്ക് പോളിങ്ങ് നടത്തിയ 45 വോട്ടുകള്‍ അധികമായി ഉള്‍പ്പെടുകയായിരുന്നു. പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തവണ ഡെപ്യൂട്ടി കളക്ടര്‍ അടക്കമുള്ളവര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് നിരീക്ഷകനും ബൂത്തില്‍ പരിശോധന നടത്തി.

    First published: