നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇത്തവണ ലോക്‌സഭയിലെത്താനുറച്ച് സുരേന്ദ്രന്‍

  ഇത്തവണ ലോക്‌സഭയിലെത്താനുറച്ച് സുരേന്ദ്രന്‍

  അഭിമാന പോരാട്ടത്തിനായാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തയ്യാറെടുക്കുന്നത്

  കെ. സുരേന്ദ്രൻ

  കെ. സുരേന്ദ്രൻ

  • News18
  • Last Updated :
  • Share this:
   ശബരിമല ഉള്‍പ്പെടുന്ന ലോക്‌സഭ മണ്ഡലത്തില്‍ അഭിമാന പോരാട്ടത്തിനായാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തയ്യാറെടുക്കുന്നത്. സുപ്രീംകോടതിയുടെ ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ സമരം നയിച്ച് ജയില്‍വാസം അനുഷ്ഠിച്ച നേതാവ് എന്നതാണ് മണ്ഡലത്തില്‍ സുരേന്ദ്രനില്‍ ബിജെപി കാണുന്ന പ്രധാന പ്ലസ് പോയിന്റ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വെറും 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടതെന്നതും കേരളത്തിലെ തെരഞ്ഞെടുപ്പ് രഷ്ട്രീയത്തില്‍ ബിജെപിയ്ക്ക് സുരേന്ദ്രനില്‍ വിശ്വസം വര്‍ധിപ്പിക്കുന്നു.

   മഞ്ചേശ്വരത്തെ നിയമസഭാ പോരാട്ടത്തിലും 2014 ലെ കാസര്‍കോട്ടെ ലോക്‌സഭാ പോരാട്ടത്തിലും മികച്ച പ്രകടനമായിരുന്നു സുരേന്ദ്രന്‍ കാഴ്ചവെച്ചത്. വെറും 89 വോട്ടുകള്‍ക്കായിരുന്നു കേരളത്തിലെ രണ്ടാം എംഎല്‍എയെ കഴിഞ്ഞ നിയമസഭാ പോരാട്ടത്തില്‍ ബിജെപിയ്ക്ക് നഷ്ടമാകുന്നത്. തെരഞ്ഞെടുപ്പുകളിലെ ഈ അനുഭവ സമ്പത്ത് ഇത്തവണ പത്തനംതിട്ടയെ സുരേന്ദ്രന് കൂടെ നിര്‍ത്താന്‍ കഴിഞ്ഞേക്കുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം.

   Also Read: പി. ജയരാജൻ: പാർട്ടി നിയോഗിച്ചത് വടകര തിരിച്ചുപിടിക്കാൻ

   ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ നടന്ന പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് അറസ്റ്റിലാവുകയും തുടര്‍ന്ന് ജയിലിടയ്ക്കപ്പെടുകയും ചെയ്ത സുരേന്ദ്രന്‍ 21 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു പുറത്തിറങ്ങിയത്. നേരത്തെ പ്രതിചേര്‍ക്കപ്പെട്ട വിവിധ കേസുകളുമായി ബന്ധപ്പെ് പല കോടതികളിലും ഹാജരാക്കപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു 21 ദിവസത്തെ ഈ ജയില്‍വാസം

   പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നുള്‍പ്പെടെയുള്ള വ്യവസ്ഥകളോടെ പുറത്തിറങ്ങിയ അദ്ദേഹം മാര്‍ച്ച് അഞ്ചിനു നടന്ന ബിജെപിയുടെ ദക്ഷിണമേഖലാ പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ജില്ലയില്‍ പ്രവേശിക്കുന്നത്.ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും പത്തനംതിട്ട മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും മണ്ഡലത്തിനായ് മുന്നോട്ടു വന്നതോടെ സംസ്ഥാനത്തെ ബിജെപിയുടെ ആദ്യഘട്ട സ്ഥാനര്‍ഥി പട്ടികയില്‍ നിന്ന് പത്തനംതിട്ട ഒഴിച്ചിടുകയായിരുന്നു. പിന്നീട് സുരേന്ദ്രന്റെ പ്രഖ്യാപനം വന്നതോടെ ബിജെപി ക്യാമ്പ് ഉറച്ച ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.

   First published: