കരുത്ത്, രാജ്യസഭയിലെ പ്രവര്‍ത്തന മികവ്; എറണാകുളം പിടിക്കാന്‍ പി രാജീവ്

എംപിയായിരിക്കെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ രാഷ്ട്രീയത്തിന് അതീതമായ അംഗീകാരം നേടി.

news18
Updated: April 19, 2019, 5:18 PM IST
കരുത്ത്, രാജ്യസഭയിലെ പ്രവര്‍ത്തന മികവ്; എറണാകുളം പിടിക്കാന്‍ പി രാജീവ്
p rajeev
  • News18
  • Last Updated: April 19, 2019, 5:18 PM IST
  • Share this:



തുടര്‍ച്ചയായി രണ്ടു തവണ കോണ്‍ഗ്രസിനൊപ്പം നിലയിറുപ്പിച്ച മണ്ഡലമാണ് എറണാകുളം ലോക്സഭ. ഇതു തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യം മാത്രം മുൻ നിർത്തിയാണ്  സിപിഎമ്മിലെ കരുത്തനെ ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്. 2014-ൽ എണ്‍പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ കെ.വി തോമസ് എറണാകുളത്തു നിന്നും ലോക്സഭയിലെത്തിയത്.

ആരാണ് പി. രാജീവ്?

രാജ്യസഭാ അംഗം എന്ന നിലയില്‍ ദേശീയ ശ്രദ്ധ നേടിയ പി രാജീവ് മികച്ച പാര്‍ലമെന്റേറിയന്‍ എന്ന പേരുമായാണ് ജനവിധി തേടുന്നത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററുമായ രാജീവ് 2009 ല്‍ രാജ്യസഭാ അംഗവും രാജ്യസഭാ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനുമായി. രാജ്യസഭയിലെ പ്രവര്‍ത്തന കാലയളവില്‍ പൊതു സ്വീകാര്യനായിരുന്നു. രാജ്യസഭ അംഗത്വ കാലവധി അവസാനിക്കുന്ന ദിവസം ഭരണ പ്രതിപക്ഷാംഗങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

രാജ്യസഭയെ നിയന്ത്രിക്കുന്ന പാനല്‍ ഓഫ് ചെയര്‍മാനിലേക്കും പി. രാജീവ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ രണ്ട് കൗണ്‍സിലുകളില്‍ പങ്കെടുത്തു. സിപിഎം പാര്‍ലമെന്ററി പാര്‍ടി ഡെപ്യൂട്ടി ലീഡറും രാജ്യസഭയില്‍ ചീഫ് വിപ്പുമായിരുന്നു ഇദ്ദേഹം.



എന്തുകൊണ്ട് പി.രാജീവ്?

എംപിയായിരിക്കെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തിന് അതീതമായ അംഗീകാരം നേടിക്കൊടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ പിരാജീവ്  നേതൃത്വം നല്‍കിയ ജൈവപച്ചക്കറി, പാലിയേറ്റീവ്, കനിവ് വീട്, പെരിയാറിനൊരു തണല്‍ തുടങ്ങിയ പദ്ധതികളും മണ്ഡലത്തില്‍ വോട്ടാകുമെന്ന വിശ്വാസത്തിലാണ് ഇടതു ക്യാമ്പ്.

അനുകൂലഘടകം

പാർട്ടി പ്രവർത്തകർക്ക് പൊതുവെ സ്വീകാര്യനായ ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കാനായെന്നത് തെരഞ്ഞെടുപ്പിൽ പി. രാജീവിന് അനുകൂലഘടകമാകും. രാജ്യസഭാംഗമായിരുന്ന കാലയളവിൽ നടത്തിയ ഇടപെടലുകലും രാജീവിനെ മണ്ഡലത്തിലും സുപരിചിതനാക്കിയിട്ടുണ്ട്. ജില്ലാ സെക്രട്ടറിയെന്ന പദവി ഒഴിഞ്ഞിട്ടും എറണാകുളത്തെ പൊതുപരിപാടികളിലെ സജീവ സാന്നിധ്യമാണ് പി. രാജീവ്.

Also Read: ഇത്തവണ ലോക്‌സഭയിലെത്താനുറച്ച് സുരേന്ദ്രന്‍

 

 
First published: March 30, 2019, 2:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading