തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെ കേസെടുത്തെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടിങ്ങില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ അത് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ാം ബൂത്തിലെ വോട്ടര്‍ എബിനെതിരെയാണ് കേസെടുത്തത്.
വോട്ടര്‍മാരുടെ പരാതികള്‍ പ്രിസൈഡിങ് ഓഫിസര്‍ എഴുതിവാങ്ങണം. പരാതി തെറ്റെന്ന് തെളിഞ്ഞാല്‍ പരാതിക്കാരനെ പൊലീസില്‍ ഏല്‍പ്പിക്കുമെന്നും കമ്മിഷന് വ്യക്തമാക്കി. പരാതി തെറ്റാണെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് എബിനെതിരെ കേസെടുത്തത്.
Also Read
വോട്ടിംഗ് യന്ത്രത്തില്‍ പിഴവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: ടിക്കാറാം മീണഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.