നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് യുവതിയുടെ വോട്ട് മറ്റാരോ ചെയ്‌തെന്നു പരാതി

  കൊല്ലത്ത് യുവതിയുടെ വോട്ട് മറ്റാരോ ചെയ്‌തെന്നു പരാതി

  എട്ടു മണിയോടെ മഞ്ജു എന്ന യുവതി വോട്ടു ചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റാരോ ചെയ്‌തെന്നു കണ്ടെത്തിയത്.

  news18

  news18

  • News18
  • Last Updated :
  • Share this:
   കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അതിരാവിലെ വോട്ടുചെയ്യാനെത്തിയ യുവതിയുടെ വോട്ട് മറ്റാരോ ചെയ്‌തെന്നു പരാതി. കൊല്ലം പട്ടത്താനം എസ്.എന്‍.ഡി.പി യു.പി സ്‌കൂളിലെ 50-ാം നമ്പര്‍ ബൂത്തിലാണ് സംഭവം.

   എട്ടു മണിയോടെ മഞ്ജു എന്ന യുവതി വോട്ടു ചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റാരോ ചെയ്‌തെന്നു കണ്ടെത്തിയത്. എന്നാല്‍ വോട്ടു ചെയ്യണമെന്ന് ഇവര്‍ വാശിപടിച്ചതോടെ ബാലറ്റ് പേപ്പറില്‍ വോട്ടു ചെയ്യാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ അനുമതി നല്‍കി.

   ഈ ബൂത്തില്‍ രണ്ടാമതായി വോട്ടു ചെയ്യാനെത്തിയ യുവതിയാണ് മഞ്ജുവിന്റെ വോട്ടു രേഖപ്പെടുത്തിയതെന്നാണ് സൂചന. ഇവരെക്കുറിച്ച് പോളിംഗ് ഏജന്റുമാര്‍ സംശയം ഉന്നയിച്ചെങ്കിലും പ്രിസൈഡിംഗ് ഓഫീസര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് വരണാധികാരി കൂടിയായ ജില്ല കളക്ടര്‍ എസ്. കാര്‍ത്തികേയന്‍ അറിയിച്ചു.

   Also Read വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ഉമ്മന്‍ ചാണ്ടി

   First published:
   )}