HOME » NEWS » Kerala » LOKSABHA ELECTION 2019 K MURALEEDHARAN GETTING MORE PROMINANCE IN CONGRESS AFTER VADAKARA VICTORY NEW

വടകരയിൽ മിന്നുംജയം; പാർട്ടിക്കുള്ളിൽ വീണ്ടും കരുത്തനായി കെ. മുരളീധരൻ

Loksabha Election 2019: സമകാലീന കോൺഗ്രസിൽ കേരളത്തിലെ കരുത്തരായ അഞ്ച് നേതാക്കളിൽ ഒരാളായാണ് മുരളീധരനെ വിലയിരുത്തിയിരുന്നത്. മുൻ കെപിസിസി അധ്യക്ഷൻ കൂടിയായിരുന്ന കെ. മുരളീധരന് പാർട്ടിക്കുള്ളിൽ കൂടുതൽ പ്രാമുഖ്യം ലഭിക്കാൻ ഇടയാക്കുന്നതാണ് വടകരയിലെ ജയം

news18
Updated: May 24, 2019, 5:54 AM IST
വടകരയിൽ മിന്നുംജയം; പാർട്ടിക്കുള്ളിൽ വീണ്ടും കരുത്തനായി കെ. മുരളീധരൻ
കെ മുരളീധരൻ
  • News18
  • Last Updated: May 24, 2019, 5:54 AM IST
  • Share this:
വടകരയിൽ സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ കുഴങ്ങിയ സന്ദർഭത്തിലാണ് ഒരു രക്ഷകനെപ്പോലെ കെ. മുരളീധരന്‍റെ വരവ്. പി. ജയരാജനെ അവതരിപ്പിച്ച് എൽഡിഎഫ് മേൽക്കൈ നേടിയ ഘട്ടത്തിലായിരുന്നു ഇത്. എന്നാൽ മുരളീധരന്‍റെ വരവോടെ വടകരയിലെ തെരഞ്ഞെടുപ്പ് അന്തരീക്ഷം ആകെ മാറിമറിഞ്ഞു. പ്രചാരണരംഗത്ത് കണ്ട ശക്തമായ മത്സരം പക്ഷെ വോട്ടെണ്ണിയപ്പോൾ ദൃശ്യമായില്ല. ഇടത് കോട്ടകളിൽ ഉൾപ്പടെ വിള്ളൽ വീഴ്ത്തി 84663 വോട്ടുകൾക്ക് വടകരയിൽനിന്ന് കെ. മുരളീധരൻ ജയിച്ചുകയറി.

ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ രാഹുൽ ഗാന്ധിയുടെ വരവിന് മുമ്പ് യുഡിഎഫിനാകെ ഉണർവ് നൽകിയ സ്ഥാനാർത്ഥി പ്രഖ്യാപനമായിരുന്നു കെ. മുരളീധരന്‍റേത്. സമകാലീന കോൺഗ്രസിൽ കേരളത്തിലെ കരുത്തരായ അഞ്ച് നേതാക്കളിൽ ഒരാളായാണ് മുരളീധരനെ വിലയിരുത്തിയിരുന്നത്. മുൻ കെപിസിസി അധ്യക്ഷൻ കൂടിയായിരുന്ന കെ. മുരളീധരന് പാർട്ടിക്കുള്ളിൽ കൂടുതൽ പ്രാമുഖ്യം ലഭിക്കാൻ ഇടയാക്കുന്നതാണ് വടകരയിലെ ജയം. കെ. കരുണാകരന്റെ മകന്‍ എന്ന വിശേഷണത്തില്‍നിന്ന് ഒരുപാട് ദുരം മുന്നോട്ടുപോയ കെ. മുരളീധരന്‍ പാർലമെന്‍റ് അംഗമായി വീണ്ടും ഡൽഹിയിൽ എത്തുന്നതോടെ ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി മാറും.

ബിജെപി ഒന്നാമതെത്തിയത് ഒരു നിയമസഭാ മണ്ഡലത്തിൽ; ഏഴിടത്ത് രണ്ടാമത്

പാർട്ടിക്കുള്ളിൽ ഒരുകാലത്ത് ഐ ഗ്രൂപ്പിന്‍റെ എല്ലാമായിരുന്നു കെ. മുരളീധരൻ. പിന്നീട് ഡിഐസി എന്ന പാർട്ടി രൂപീകരിച്ച് പുറത്തുപോയ മുരളീധരൻ മടങ്ങിയെത്തിയെങ്കിലും ഏറെക്കാലം കോൺഗ്രസിനുള്ളിൽ അപ്രസക്തനായിരുന്നു. ഗ്രൂപ്പ് പോര് മൂർച്ഛിച്ച ഘട്ടത്തിൽപ്പോലും നിഷ്പക്ഷ നിലപാടാണ് കെ. മുരളീധരൻ കൈക്കൊണ്ടത്. അതുകൊണ്ടുതന്നെ സ്ഥാനമാനങ്ങളിൽനിന്ന് അദ്ദേഹം അകറ്റപ്പെട്ടിരുന്നു. എന്നാൽ ഗ്രൂപ്പിന് അതീതമായ പ്രതിച്ഛായ പാർട്ടി അണികൾക്കുള്ളിൽ കെ. മുരളീധരന്‍റെ സ്വീകാര്യത വർദ്ധിപ്പിച്ചു.

സേവാദൾ പ്രവർത്തകനായി രാഷ്ട്രീയത്തിലെത്തിയ കെ. മുരളീധരൻ 1989ൽ കോഴിക്കോട്ട് നിന്ന് പാർലമെന്‍റിലേക്ക് മത്സരിച്ചുജയിച്ചു. പിന്നീട് കെപിസിസി ഉപാധ്യക്ഷനും, ജനറൽ സെക്രട്ടറിയുമായി. 1991, 1999 വർഷങ്ങളിലും അദ്ദേഹം കോഴിക്കോട്ട് നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2001ൽ കെപിസിസി അധ്യക്ഷനായ കെ. മുരളീധരൻ, 2004ൽ ആന്‍റണി മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായെങ്കിലും, വടക്കാഞ്ചേരിയിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നീട് കോൺഗ്രസ് വിട്ട മുരളീധരൻ അച്ഛൻ കരുണാകരനൊപ്പം ചേർന്ന് ഡിഐസി രൂപീകരിച്ചു. ഡിഐസി പിളർന്നപ്പോൾ എൻസിപിയിൽ ചേർന്ന കെ. മുരളീധരൻ 2009ൽ വയനാട്ടിൽ മത്സരിക്കുകയും ചെയ്തിരുന്നു. പിന്നീട് കോൺഗ്രസിൽ മടങ്ങിയെത്തിയ കെ. മുരളീധരൻ 2011ലും 2016ലും വട്ടിയൂർക്കാവിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചുജയിച്ചു. വടകരയിൽ ജയിച്ചതോടെ ഡൽഹിയിലേക്ക് പോകുന്ന കെ. മുരളീധരനെ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കാൻ ഹൈക്കമാൻഡ് തയ്യാറാകും.
First published: May 24, 2019, 5:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories