ജയരാജനെ കൊലയാളിയെന്ന് വിളിച്ചു: രമയ്‌ക്കെതിരെ പരാതിയുമായി സിപിഎം

ഗൂഢാലോചന ആരോപിച്ച് രണ്ട് കേസുകളില്‍ ബോധപൂര്‍വ്വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജന്‍ പ്രതിയായത്. ഒരു കൊലപാതക കേസിലും ജയരാജനെ കുറ്റവാളിയെന്ന് കോടതി ഇതുവരെ കണ്ടെത്തിയിട്ടില്ല.

news18
Updated: March 19, 2019, 9:07 PM IST
ജയരാജനെ കൊലയാളിയെന്ന് വിളിച്ചു: രമയ്‌ക്കെതിരെ പരാതിയുമായി സിപിഎം
കോടിയേരി ബാലകൃഷ്ണൻ, കെകെ രമ
  • News18
  • Last Updated: March 19, 2019, 9:07 PM IST
  • Share this:
തിരുവനന്തപുരം: വടകര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച ആര്‍.എം.പി.നേതാവ് കെ.കെ.രമക്കെതിരെ നടപടി വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താനും കെ.കെ രമ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഗൂഢാലോചന ആരോപിച്ച് രണ്ട് കേസുകളില്‍ ബോധപൂര്‍വ്വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജന്‍ പ്രതിയായത്. ഒരു കൊലപാതക കേസിലും ജയരാജനെ കുറ്റവാളിയെന്ന് കോടതി ഇതുവരെ കണ്ടെത്തിയിട്ടില്ല.ഈ സാഹചര്യത്തില്‍ മാര്‍ച്ച് 17-ന് രമ നടത്തിയ പ്രസ്താവന തികച്ചും ദുരുപധിഷ്ടവും ജയരാജന് അപമാനകരവുമാണ്. അതിനാല്‍ അവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമന്നും, മേലില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് അവരെ വിലക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടെന്നും കോടിയേരി അറിയിച്ചു.

Also Read സിറ്റിംഗ് എംഎല്‍എമാരുടെ മത്സരം: ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ‌ 35 വർഷത്തെ ചരിത്രം തിരുത്താൻ‌ 2019

First published: March 19, 2019, 9:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading