നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'squeamishly' ഓക്കാനമെന്ന് എതിരാളികള്‍; ഇടതു രാഷ്ട്രീയക്കാർക്ക് ഇംഗ്ലീഷ് അറിയാത്തതിന്റെ കുഴപ്പമെന്ന് തരൂര്‍

  'squeamishly' ഓക്കാനമെന്ന് എതിരാളികള്‍; ഇടതു രാഷ്ട്രീയക്കാർക്ക് ഇംഗ്ലീഷ് അറിയാത്തതിന്റെ കുഴപ്പമെന്ന് തരൂര്‍

  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച ശേഷം ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ച 'squeamishly' എന്ന വാക്കാണ് എതിരാളികള്‍ വിവാദമാക്കിയിരിക്കുന്നത്.

  ശശി തരൂർ- ട്വിറ്റർ

  ശശി തരൂർ- ട്വിറ്റർ

  • News18
  • Last Updated :
  • Share this:
   ട്വിറ്ററില്‍ കുറിച്ച ഇംഗ്‌ളീഷ് വാക്കിന്റെ അര്‍ഥം ശശി തരൂരിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കി രാഷ്ട്രീയ എതിരാളികള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച ശേഷം ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ച 'squeamishly' എന്ന വാക്കാണ് എതിരാളികള്‍ ഇപ്പോൾ വിവാദമാക്കിയിരിക്കുന്നത്.

   ഈ വാക്കിന്റെ അര്‍ഥം 'ഓക്കാനം' എന്നാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം താന്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെ അര്‍ഥം മനസിലാക്കാതെ ഇടതു നേതാക്കള്‍ വിമര്‍ശനം ഉന്നയിക്കുകയാണെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.   'squeamishly' എന്ന വാക്ക് സത്യസന്ധമായ എന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചതെന്നും തരൂർ വ്യക്തമാക്കുന്നു. ഇതിനിടെ തരൂരിന്റെ പ്രസ്താവനയ്‌ക്കെയ്ക്കെതിരെ ഇടത് അനുകൂല സംഘടനയില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.   മത്സ്യത്തൊഴിലാളികളെ അപമാനിച്ച ശശി തരൂര്‍ എം പിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം വിജയകുമാറും സെക്രട്ടറി ജി ആര്‍ അനിലും പ്രസ്താവനയില്‍ പറഞ്ഞു.

   പ്രളയകാലത്ത് കേരളീയ ജനസമൂഹത്തെ മഹാദുരന്തത്തില്‍ നിന്ന് രക്ഷിച്ച കേരളത്തിന്റെ സ്വന്തം സൈന്യത്തെയാണ് ശശിതരൂര്‍ അപമാനിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

   Also Read വെള്ളാപ്പള്ളി ഓന്തിനെ പോലും നാണിപ്പിക്കുന്നു: സുധീരന്‍

   First published:
   )}