HOME » NEWS » Kerala » LOKSABHA ELECTION 2019 LDF CONVENER VIJAYARAGHAVAM AGAINST REMYA HARIDAS IN KOZHIKKODE

'ഫോട്ടോ കണ്ട് ഞാന്‍ അന്തം വിട്ട് നിന്നു പോയി'; കോഴിക്കോട്ടെ പ്രസംഗത്തിലും രമ്യയ്ക്ക് അധിക്ഷപം

ഐഎന്‍എല്‍ - നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് ലയന സമ്മേളനത്തിലാണ് വിജയരാഘവൻ രമ്യ ഹരിദാസിനെ അധിക്ഷേപിച്ചത്.

news18
Updated: April 2, 2019, 11:12 AM IST
'ഫോട്ടോ കണ്ട് ഞാന്‍ അന്തം വിട്ട് നിന്നു പോയി'; കോഴിക്കോട്ടെ പ്രസംഗത്തിലും രമ്യയ്ക്ക് അധിക്ഷപം
രമ്യ ഹരിദാസ്, എ.വിജയരാഘവൻ
  • News18
  • Last Updated: April 2, 2019, 11:12 AM IST
  • Share this:
കോഴിക്കോട്: പൊന്നാനിയില്‍ മാത്രമല്ല കോഴിക്കോട്ടും ആലത്തൂരിലെ സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍. രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് താന്‍ അന്തംവിട്ടെന്നായിരുന്നാണ് വിജയരാഘവന്‍ കോഴിക്കോട് പ്രസംഗിച്ചത്. ഐഎന്‍എല്‍ - നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് ലയന സമ്മേളനത്തിലായിരുന്നു കണ്‍വീനറുടെ ഈ പരാമര്‍ശം.

'തെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസുകാരല്ലാം പാണക്കാട്ടേക്ക് പോകും. സ്ഥാനാര്‍ഥി മുരളി പാണക്കാട്ട്, ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയുടെ മുന്നിലിരിക്കുന്ന ഫോട്ടോ കണ്ട് ഞാന്‍ അന്തം വിട്ട് നിന്ന് പോയി' ഇതായിരുന്നു കോഴിക്കോട്ടെ പ്രസംഗം.

ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച പൊന്നാനി മണ്ഡലത്തില്‍ നടത്തിയ പ്രസംഗത്തിലും രമ്യയെ അധിക്ഷേപിച്ചത്. പൊന്നാനിയില്‍ പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ നേതാക്കള്‍ പാണക്കാട് എത്തുകയാണ്. ആലത്തൂരിലെ സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. ബിരിയാണിയെന്നു കേട്ടാല്‍ പാര്‍ലമെന്റ് മറക്കുന്നവരാണ് ലീഗിന്റെ എം.പിമാരെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.

അതേസമയം വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ യു.ഡി.എഫ് നേതാക്കള്‍ രംഗത്തെത്തി. അധിക്ഷേപത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. വിജയരാഘവനെതിരെ മഹിളാ കോണ്‍ഗ്രസും രംഗത്തെത്തി. രമ്യാ ഹരിദാസിനെതിരെ നേരത്തെ ഇടതു സഹയാത്രികയായ ദീപ നിശാന്ത് നടത്തിയ വിമര്‍ശനവും വിവാദമായിരുന്നു. ഇതിന് പിന്നാലെ ഒട്ടേറെ പേര്‍ രമ്യക്ക് പിന്തുണയുമായെത്തുകയും ചെയ്തിരുന്നു.

Also Read 'പപ്പു'വിനു പിന്നാലെ വനിതാ സ്ഥാനാര്‍ഥിയ്‌ക്കെതിരെ കണ്‍വീനറുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; സ്വയം പ്രതിരോധത്തിലായി LDF

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയ പപ്പു എന്ന് വിശേഷിപ്പിച്ച് ദേശാഭിമാനി മുഖപ്രസംഗമെഴുതിയിരുന്നു. ഇതു വിവാദമായതിനു പിന്നാലെ ജാഗ്രതക്കുറവുണ്ടായെന്ന വിശദീകരണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. ഇതില്‍ നിന്നും തലയൂരുന്നതിനിടെയാണ് എല്‍ഡിഎഫ് തന്നെ വിവാദത്തിനു തിരികൊളുത്തി മുന്നണിയ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

First published: April 2, 2019, 11:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories