• HOME
  • »
  • NEWS
  • »
  • kerala
  • »
  • LokSabha Election 2019: വോട്ടെണ്ണൽ ദിനത്തിൽ അതിവിപുല സന്നാഹവുമായി ന്യൂസ് 18 വാർത്താസംഘം

LokSabha Election 2019: വോട്ടെണ്ണൽ ദിനത്തിൽ അതിവിപുല സന്നാഹവുമായി ന്യൂസ് 18 വാർത്താസംഘം

രാജ്യത്തിന്‍റെ 856 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് 2000ത്തോളം റിപ്പോർട്ടർമാരാണ് തെരഞ്ഞെടുപ്പ് ഫലം യഥാസമയം ലൈവ് റിസൾട്ട് ഹബിൽ എത്തിക്കുന്നത്.

ന്യൂസ് 18 ടീം റാമോജി ഫിലിം സിറ്റിയിൽ

ന്യൂസ് 18 ടീം റാമോജി ഫിലിം സിറ്റിയിൽ

  • News18
  • Last Updated :
  • Share this:
    ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞടുപ്പ് പ്രക്രിയയുടെ അന്തിമഫലം പ്രേക്ഷകരിലെത്തിക്കാൻ അതിവിപുല സന്നാഹവുമായി ന്യൂസ് 18. രാജ്യത്തെ ഏറ്റവും വലിയ ടെലിവിഷൻ വാർത്താവിതരണ ശ്യംഖലയായ ന്യൂസ് 18 നെറ്റ് വർക് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് സജ്ജമായി കഴിഞ്ഞു. പ്രാദേശിക കേന്ദ്രങ്ങളിലെ സംവിധാനങ്ങൾക്ക് പുറമേ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ലൈവ് റിസൾട്ട് ഹബും സജ്ജമായി കഴിഞ്ഞു.

    രാജ്യത്തിന്‍റെ 856 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് 2000ത്തോളം റിപ്പോർട്ടർമാരാണ് തെരഞ്ഞെടുപ്പ് ഫലം യഥാസമയം ലൈവ് റിസൾട്ട് ഹബിൽ എത്തിക്കുന്നത്. റാമോജി ഫിലിം സിറ്റിയിൽ 250 ഓളം മാധ്യമപ്രവർത്തകരാണ് ഫലപ്രഖ്യാപനം തത്സമയം പ്രേക്ഷകരിലെത്തിക്കാൻ 24 മണിക്കൂറും ജോലി ചെയ്യുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള രാജ്യത്തിന്‍റെ രാഷ്ട്രീയ സ്പന്ദനം, രാജ്യത്തിന്‍റെ ഭാഗധേയം ആര് നിർണയിക്കും എന്നത്, ആരാകും രാജ്യത്തെ അടുത്തതായി നയിക്കുക എന്നീ കാര്യങ്ങൾ അറിയാനും അറിയിക്കാനുമായി ഇവിടെ ന്യൂസ് 18 മാധ്യമപ്രവർത്തർ സജ്ജരാണ്.

    മൂന്ന് ലൈവ് സ്റ്റുഡിയോകൾ ആണ് റാമോജി റാവു ഫിലിം സിറ്റിയിൽ തയ്യാറാക്കിയിട്ടുള്ളത്. ലൈവ് റിസൾട്ട് ഹബ്ബിൽ മൂന്ന് തത്സമയ സ്റ്റുഡിയോകൾ ഉണ്ടാകും. തത്സമയ സ്റ്റുഡിയോകളിൽ രണ്ടെണ്ണം റീജിയണൽ വാർത്തകൾക്ക് വേണ്ടിയാണ്. ഇവിടെ നിന്ന് പ്രാദേശിക ഭാഷാ ചാനലിലേക്കുള്ള തത്സമയ ഫലപ്രഖ്യാപനവും തെരഞ്ഞെടുപ്പ് റിസൾട്ടിന്‍റെ അവലോകനങ്ങളും ഉണ്ടാകും.

    ഒരു സ്റ്റുഡിയോയിൽ നിന്ന് ദേശീയതലത്തിലെ രാഷ്ട്രീയ മാറ്റങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ചർച്ചകളും അവലോകനങ്ങളും പ്രാദേശിക ചാനലിലെ പ്രേക്ഷകരിൽ എത്തിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 250ൽ അധികം മാധ്യമപ്രവർത്തകർ, മാധ്യമപ
    ഠിതാക്കൾ, രാജ്യത്തെ മുതിർന്ന മാധ്യമപ്രവർത്തകർ അങ്ങനെ ഒരു വലിയ സംഘമാണ് ഇവിടെ തയ്യാറായിരിക്കുന്നത്.

    റാമോജി റാവു ഫിലിം സിറ്റിയിലെ ന്യൂസ് 18 നെറ്റ് വർകിന്‍റെ ഓഫീസിനോട് ചേർന്നാണ് സ്റ്റുഡിയോ കോംപ്ലക്സ് തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേക സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

    First published: