• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ. സുരേന്ദ്രൻ വീട്ടിലെത്തി കണ്ടു; പിന്തുണ പ്രഖ്യാപിച്ച് പി.സി ജോർജ്

കെ. സുരേന്ദ്രൻ വീട്ടിലെത്തി കണ്ടു; പിന്തുണ പ്രഖ്യാപിച്ച് പി.സി ജോർജ്

പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ വന്‍ഭൂരിപക്ഷത്തിന് ജയിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കെ. സുരേന്ദ്രൻ, പി.സി ജോർജ്

കെ. സുരേന്ദ്രൻ, പി.സി ജോർജ്

  • Last Updated :
  • Share this:
    ഇരാറ്റുപേട്ട: പത്തനംതിട്ട മണ്ഡലത്തിൽ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. മറ്റു മണ്ഡലങ്ങളില്‍ ആര്‍ക്കാണ് പിന്തുണയെന്നതു പിന്നീട് പ്രഖ്യാപിക്കുമെന്നും ജോര്‍ജ് വ്യക്തമാക്കി. ഇരാറ്റുപേട്ടയിലെ വസതിയിലെത്തി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം.

    പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ വന്‍ഭൂരിപക്ഷത്തിന് ജയിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. കെ. സുരേന്ദ്രനു വേണ്ടിയാണ് താന്‍ മത്സരരംഗത്തു നിന്നും പിന്‍മാറിയതെന്നും ജോര്‍ജ് പറഞ്ഞു.

    Also Read ലോക്‌സഭയിലെത്താനുറച്ച് കെ സുരേന്ദ്രന്‍

    പി.സി ജോര്‍ജ് നേതൃത്വം നല്‍കുന്ന കേരള ജനപക്ഷം എന്‍.ഡി.എയില്‍ ചേരുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് കെ. സുരേന്ദ്രന്‍ ഇരാറ്റുപേട്ടയിലെത്തി സന്ദര്‍ശനം നടത്തിയത്.

    First published: