HOME » NEWS » Kerala » LOKSABHA ELECTION 2019 PJ KURIEN AGAINST THE CLAIM OF TURNING BJP CANDIDATE IN

മാധ്യമങ്ങൾക്കെതിരെ പി.ജെ കുര്യന്‍: ബി.ജെപി സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണം മര്യാദകേട്

കോണ്‍ഗ്രസിനോട് സ്ഥാനാര്‍ഥിത്വം വേണ്ടെന്ന് പറഞ്ഞതാണ്. വേണമായിരുന്നെങ്കില്‍ ഞാന്‍ പത്തനംതിട്ടയില്‍ മത്സരിച്ചേനെ. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയെ കുറിച്ച് ഒരു പരാതിയുമില്ല.

news18
Updated: March 23, 2019, 11:10 AM IST
മാധ്യമങ്ങൾക്കെതിരെ പി.ജെ കുര്യന്‍: ബി.ജെപി സ്ഥാനാര്‍ഥിയാകുമെന്ന  പ്രചരണം മര്യാദകേട്
പിജെ കുര്യൻ
  • News18
  • Last Updated: March 23, 2019, 11:10 AM IST
  • Share this:
പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണം നിഷേധിച്ച് പി.ജെ കുര്യന്‍. തനിക്ക് മത്സരിക്കണമെങ്കില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിയാവാമായിരുന്നു. സ്ഥാനാര്‍ഥിത്വം വേണ്ടെന്നു പറഞ്ഞ ആളാണ് താന്‍. ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന രീതിയിലുള്ള മാധ്യമ വാര്‍ത്തകള്‍ തന്നെ അധിഷേപിക്കുന്നതിന് തുല്യമാണെന്നും കുര്യന്‍ വ്യക്തമാക്കി.

ബി.ജെ.പിയില്‍ ചേരാനായി അരും തന്നെ ഇതുവരെ സമീപിച്ചിട്ടില്ല. ബിജെപിയിലെ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം താന്‍ അവരുടെ ആളായി എന്നല്ല. സി.പി.എം നേതാക്കളുമായും നല്ല പരിചയവും സൗഹൃദവുമുണ്ട്.

കോണ്‍ഗ്രസിനോട് സ്ഥാനാര്‍ഥിത്വം വേണ്ടെന്ന് പറഞ്ഞതാണ്. വേണമായിരുന്നെങ്കില്‍ ഞാന്‍ പത്തനംതിട്ടയില്‍ മത്സരിച്ചേനെ. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയെ കുറിച്ച് ഒരു പരാതിയുമില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും കുര്യന്‍ പറഞ്ഞു.

Also Read കോഴിക്കോട് DCC അധ്യക്ഷ സ്ഥാനത്തിനായി ഐ ഗ്രൂപ്പിന്റെ രഹസ്യയോഗം; താക്കീത് നൽകി മുല്ലപ്പള്ളി

First published: March 23, 2019, 11:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories