ആവേശമായി രാഹുലിന്റെ വരവ്; വെല്ലുവിളിയാകുന്നത് ഇടതുപക്ഷത്തിന്

നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയേണ്ട അവസ്ഥയിലാണ് ഇടതുപക്ഷം.

news18
Updated: March 23, 2019, 6:40 PM IST
ആവേശമായി രാഹുലിന്റെ വരവ്; വെല്ലുവിളിയാകുന്നത് ഇടതുപക്ഷത്തിന്
രാഹുൽ ഗാന്ധി
  • News18
  • Last Updated: March 23, 2019, 6:40 PM IST
  • Share this:
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നതിന്റെ ആവേശത്തില്‍ യു.ഡി.എഫ് ക്യാമ്പ്. പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ സ്ഥാനാര്‍ഥി ആകുന്നതോടെ കേരളത്തില്‍ സമ്പൂര്‍ണം വിജയം നേടാനാകുമെന്ന പ്രതീക്ഷയും യു.ഡി.എഫ് നേതൃത്വത്തിനുണ്ട്. ഒപ്പം രാഹുല്‍ മത്സരിക്കുന്നതിലൂടെ ദക്ഷിണേന്ത്യയിലും തരംഗമുണ്ടാക്കി കൂടുതല്‍ എം.പിമാരെ പാര്‍ലമെന്റില്‍ എത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.

നിലവില്‍ 16 സീറ്റിലെങ്കിലും വിജയിക്കാനാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. ഇതുവരെ പുറത്തുവന്ന അഭിപ്രായ സര്‍വെകളും ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ പ്രവചിച്ചിട്ടുണ്ട്. വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നതോടെ രാഹുല്‍ എഫക്ടിലൂടെ സമ്പൂര്‍ണ വിജയം നേടിയെടുക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസും യു.ഡി.എഫും പരീക്ഷിക്കാനൊരുങ്ങുന്നത്.

നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയേണ്ട അവസ്ഥയിലാണ് ഇടതുപക്ഷം. അമേഠിയില്‍ പരാജയപ്പെടുമെന്ന ഭയം കൊണ്ടാണ് രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.

Also Read രാഹുൽ ഗാന്ധി വയനാട്ടിൽ

'അമേഠിയില്‍ പരാജയപ്പെടുമെന്ന് രാഹുല്‍ ഗാന്ധി ഭയക്കുന്നു. കോണ്‍ഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്നത്. ഇരു മണ്ഡലങ്ങളിലും ജയിച്ചാല്‍ ഏത് മണ്ഡലം ഉപേക്ഷിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം.' - കോടിയേരി ആവശ്യപ്പെട്ടു.

രാഹുല്‍ സ്ഥാനാര്‍ഥി ആയാല്‍ വടക്കേ ഇന്ത്യയിലേതു പോലെ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരമെന്ന പ്രതീതിയുണ്ടാകും. ഇത് സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രധാന എതിരാളികളായ ഇടതുപക്ഷത്തിന്റെ പ്രസക്തി തെരഞ്ഞെടുപ്പില്‍ ഇല്ലാതാക്കുമെന്നുമാണ് നേതാക്കളുടെ കണക്കു കൂട്ടല്‍.

'അമേഠിയില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടാണോ വയനാട്ടിലേക്ക് വരുന്നതെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചോദിക്കുന്നത്. '2014 ല്‍ രാഹുല്‍ മത്സരിച്ചിട്ടും യുപിയില്‍ ഒരു തരംഗവും ഉണ്ടായില്ല. ദേശാടനപക്ഷികള്‍ കാലാവസ്ഥ മോശം ആകുമ്പോഴാണ് കേരളത്തിലേക്ക് വരുന്നത്. അതുപോലെതന്നെയാണ് രാഹുല്‍ഗാന്ധിയുടെ വരവ്.' - കാനം പറയുന്നു.

ഏതായാലും സംസ്ഥാനത്ത് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വോട്ടു കച്ചവടം നടത്തുകയാണെന്ന സി.പി.എം ആരോപണവും രാഹുലിന്റെ വരവോടെ അപ്രസക്തമാകും. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന സി.പി.എമ്മിന് ദേശീയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയമായി ആക്രമിക്കാനുമാകില്ല. ഇതിന്റെ സൂചനയാണ് ഇടതു നേതാക്കളുടെ ഇപ്പോഴത്തെ പ്രതികരണം. രാഹുല്‍ ഗാന്ധിയാണ് ഇടതുപക്ഷത്തിന്റെയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന തരത്തില്‍ ബി.ജെ.പി നടത്തുന്ന പ്രചരണങ്ങളെ അതിജീവിക്കാനും ഇടതുപക്ഷത്തിന് ഏറെ പ്രയാസപ്പെടേണ്ടി വരും. ഇതിലേക്ക് വിരല്‍ചൂണ്ടുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. ദേശീയരാഷ്ട്രീയസത്തയ്ക്ക് ചേര്‍ന്നതല്ല കോണ്‍ഗ്രസ് നീക്കമെന്നാണ് പിണറായി ചൂണ്ടിക്കാട്ടുന്നത്.

First published: March 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading