news18
Updated: April 4, 2019, 4:05 PM IST
പരുക്കേറ്റവരെ രാഹുൽ ഇടപെട്ട് ആംബുലൻസിലേക്ക് മാറ്റുന്നു.
- News18
- Last Updated:
April 4, 2019, 4:05 PM IST
കല്‍പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയ്ക്കിടെ ബാരിക്കേഡ് തകര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടേത് ഉള്‍പ്പെടെ മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്.
തലയ്ക്കു പരുക്കേറ്റ ഇവരെ രാഹുല്‍ ഗാന്ധി ഇടപെട്ട് തന്റെ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് രാഹുലും പ്രയങ്കയും ഹെലികോപ്ടറില്‍ വന്നിറങ്ങിയത്. ഇരുവരെയും സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടമാണ് അവിടെ കാത്തു നിന്നത്. വയനാട് കളക്ട്രേറ്റിലെത്തി നാമനിര്‍ദ്ദേശ പത്രി സമര്‍പ്പിച്ച ശേഷം പുറത്തേക്കു വന്ന രാഹുലിനെയും പ്രിയങ്കയെയും കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേർ കാത്തു നിൽപ്പുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ റോഡ് ഷോയിലും പതിനായിരങ്ങള്‍ പങ്കെടുത്തു.
Also Read
വയനാട്ടിനെ ഇളക്കിമറിച്ച് രാഹുൽ
First published:
April 4, 2019, 3:27 PM IST