വടകരയില്‍ വഴിത്തിരിവായത് ഹൈദരലി തങ്ങളും കെ.കെ രമയും

മുരളിക്ക് മേല്‍ സമ്മര്‍ദ്ധം ചെലുത്തണമെന്ന ആവശ്യവുമായി പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വിളിയെത്തി. എകെ ആന്റണിയും മുരളിയുടെ പേരിനെ പിന്തുണച്ചു.

news18
Updated: March 19, 2019, 8:06 PM IST
വടകരയില്‍ വഴിത്തിരിവായത് ഹൈദരലി തങ്ങളും കെ.കെ രമയും
ന്യൂസ്18
  • News18
  • Last Updated: March 19, 2019, 8:06 PM IST
  • Share this:
ന്യൂഡല്‍ഹി: വടകരയിലെ സ്ഥാനാര്‍ഥി ആരെന്ന അനിശ്ചിതത്വത്തിന് വിരാമമായത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും ആര്‍എംപി നേതാവ് കെകെ രമയുടെയും ഇടപെടലില്‍. ഒന്നുകില്‍ മുല്ലപ്പള്ളി മത്സരിക്കുക അല്ലെങ്കില്‍ മുരളീധരന്‍ എന്നായിരുന്നു ഇവരുടെ നിര്‍ദേശം. മുല്ലപ്പള്ളി തുടങ്ങിയ അനുനയ നീക്കത്തിനൊടുവില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഇടപെട്ടതോടെയാണ് ക്‌ളൈമാക്‌സില്‍ എത്തിയത്.

മുല്ലപ്പള്ളി ഇല്ലെങ്കില്‍ വേറെയാര്? വയനാട്ടിലെ തര്‍ക്കം ഒഴിഞ്ഞതോടെ കീറാമുട്ടിയായ വടകര കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ഉയര്‍ത്തിയ ചോദ്യം ഇതാണ്. പരിചിതമല്ലാത്ത മുഖങ്ങളെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ പരന്നതോടെ ഇന്നലെ വൈകുന്നേരം മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദം ശക്തമായി.

മത്സരിക്കാന്‍ ഇല്ലെന്ന നിലപാട് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചതോടെ വീണ്ടും അനിശ്ചിതത്വം. ഇതിനിടെയാണ് വൈകുന്നേരത്തോടെ ആര്‍എംപി നേതാവ് കെ.കെ രമ മുല്ലപ്പള്ളിയെ ഫോണില്‍ വിളിച്ച് മുരളീധരനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.

വയനാട് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്ന മുരളി വടകരയുടെ കാര്യത്തില്‍ ചാഞ്ചാട്ടത്തില്‍ ആയിരുന്നു. തൊട്ടുപിന്നാലെ മുരളിക്ക് മേല്‍ സമ്മര്‍ദ്ധം ചെലുത്തണമെന്ന ആവശ്യവുമായി പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വിളിയെത്തി. എകെ ആന്റണിയും മുരളിയുടെ പേരിനെ പിന്തുണച്ചു.

Also Read വടകരയിൽ എന്തുകൊണ്ട് കെ. മുരളീധരൻ?

മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഇന്നലെ രാത്രിയും ഇന്ന് രാവിലെയും മുരളിയുമായി പലകുറി സംസാരിച്ചു. തന്റെ സിറ്റിംഗ് സീറ്റിലെ മത്സരത്തില്‍ വിജയം സ്വന്തം ഉത്തരവാദിതമാണെന്ന ഉറപ്പാണ് മുല്ലപ്പള്ളി മുരളിക്ക് നല്‍കിയത്.

വെല്ലുവിളി ഏറ്റുടുത്താന്‍ അണികള്‍ക്കും നേതാക്കള്‍ക്കും ഇടയില്‍ അതുണ്ടാക്കുന്ന ചലനം കൂടി തിരിച്ചറിഞ്ഞ മുരളീധരന്‍ 11 മണിയോടെ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചു. പിന്നാലെയാണ് കെപിസിസി അധ്യക്ഷന്‍ ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്.

First published: March 19, 2019, 7:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading