HOME /NEWS /Kerala / 'സ്‌ക്രാച്ച് ചെയ്താല്‍ യഥാര്‍ത്ഥ വിജയിയെ കണ്ടെത്താം'; വീണ്ടും ട്രോളുമായി ബല്‍റാം

'സ്‌ക്രാച്ച് ചെയ്താല്‍ യഥാര്‍ത്ഥ വിജയിയെ കണ്ടെത്താം'; വീണ്ടും ട്രോളുമായി ബല്‍റാം

ആലത്തൂർ

ആലത്തൂർ

'ആലത്തൂരില്‍ ഇതാ പുതിയ മത്സരം..സ്‌ക്രാച്ച് ആന്‍ഡ് വിന്‍. മുകളിലുള്ളത് സ്‌ക്രാച്ച് ചെയ്ത് കളഞ്ഞാല്‍ യഥാര്‍ത്ഥ വിജയിയെ കണ്ടെത്താം.'

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററിനു മുകളില്‍ ഇടതു സ്ഥാനാര്‍ഥിയുടെ ചിഹ്നം ഒട്ടിച്ച സിപിഎമ്മുകരെ ട്രോളി വി.ടി ബല്‍റാം എം.എല്‍.എ. വൃത്തികേടാക്കിയ പോസ്റ്റര്‍ ഉള്‍പ്പെടെയാണ് ബല്‍റാമിന്റെ ട്രോള്‍. 'ആലത്തൂരില്‍ ഇതാ പുതിയ മത്സരം..സ്‌ക്രാച്ച് ആന്‍ഡ് വിന്‍. മുകളിലുള്ളത് സ്‌ക്രാച്ച് ചെയ്ത് കളഞ്ഞാല്‍ യഥാര്‍ത്ഥ വിജയിയെ കണ്ടെത്താം.' ഇതായിരുന്നു എംഎല്‍എയുടെ ട്രോൾ.

    രമ്യ വോട്ടു പിടിക്കുന്ന രീതിയെ വിമര്‍ശിച്ച് ദീപാ നിശാന്ത് രംഗത്തെത്തിയത് ഏറെ വാഗ്വാദങ്ങള്‍ക്കിടയാക്കിയിരുന്നു. രമ്യയുടെ പോസ്റ്റര്‍ നശിപ്പിച്ചതിനെതിരെ പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു.

    'Star Singer ആവാന്‍ മത്സരിക്കുന്ന ആ കുട്ടീടെ മുഖത്ത് എന്തിനാ ഇന്ത്യന്‍ പ്രധാനമന്ത്രി ആവാന്‍ മത്സരിക്കുന്ന ഇങ്ങടെ ഗൗരവമുള്ള ചിഹ്നം ഒട്ടിച്ചതെന്ന് അങ്ങട് ചോയിക്ക് ന്റെ ടീച്ചറേ... പാട്ട് പാടാന്‍ മാത്രല്ല പോസ്റ്ററൊട്ടിക്കാനും പാടില്ലാല്ലേ .. ' ഇതായിരുന്നു ഷാഫിയുടെ പ്രതികരണം.

    Also Read ജെഡിയുവിനെ പ്രതിസന്ധിയിലാക്കി പ്രശാന്ത് കിഷോറിന്റെ പിന്മാറ്റം

    First published:

    Tags: Alathur S11p09, Congress, Congress President Rahul Gandhi, Election 2019, Election commission of india, Election dates, Election dates 2019, Election Tracker LIVE, Elections 2019 dates, Elections 2019 schedule, Elections schedule, General elections 2019, Kerala congress, Kerala Lok Sabha Elections 2019, Loksabha election 2019, P c george, കെ എം മാണി, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്‌സഭ തെരഞ്ഞെടുപ്പ് 2019 തീയതി, ലോക്‌സഭ തെരഞ്ഞെടുപ്പ് 2019 പ്രഖ്യാപനം, ലോക്സഭാ തെരഞ്ഞെടുപ്പ്