ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വലിയ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് വ്യവസായി യൂസഫ് അലി. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് യൂസഫ് അലി മോദി അഭിനന്ദിച്ചിരിക്കുന്നത്.
also read:
കമ്മട്ടിപ്പാടത്തിലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്നുവികസനത്തിലധിഷ്ഠിതമായ അജണ്ടയ്ക്കുള്ള അംഗീകാരമാണ് ഈ വിജയമെന്ന് യൂസഫ് അലി കുറിക്കുന്നു. താഴേതട്ടിലടക്കം വിവിധ മേഖലകളിൽ വിവിധ സംരംഭങ്ങൾ അവതരിപ്പിച്ചത് രാജ്യത്തെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇത് വിജയത്തിന് കാരണമായെന്നും യൂസഫ് അലി പറയുന്നു.
ഗൾഫിലുള്ള ഒരു എൻആർഐ എന്ന നിലയ്ക്ക് കഴിഞ്ഞ അഞ്ച് വർഷം ഇന്ത്യയും ഇസ്ലാമിക് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കാലഘട്ടമാണ്. വിവിധ അറബ് രാജ്യങ്ങളിലെ നേതാക്കൾക്ക് മോദിയോട് വളരെയധികം ബഹുമാനവും നല്ല ബന്ധവുമാണുള്ളത്. വരും വർഷങ്ങളിലും ഇത് ശക്തമാകും- യൂസഫ് അലി വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷങ്ങളില്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രതിച്ഛായ വളരെയധികം ഉയർന്നിട്ടുണ്ടെന്നും വരും വർഷങ്ങള്‍ പുതിയ തലമുറയ്ക്ക് വളരെയധികം വിലപ്പെട്ടതായിരിക്കുമെന്നാണ് കരുതുന്നതെന്നും യൂസഫ് അലി വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.