റീ പോളിങ്; അധികമായി വോട്ടു ചെയ്തത് 21 പേര്‍

912 വോട്ടര്‍മാരില്‍ 715 പേരാണ് ഏപ്രില്‍ 23-ന് വോട്ടു ചെയ്തത്.

news18
Updated: May 1, 2019, 2:07 PM IST
റീ പോളിങ്; അധികമായി വോട്ടു ചെയ്തത് 21 പേര്‍
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: May 1, 2019, 2:07 PM IST
  • Share this:
കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ റീ പോളിങ് നടന്ന കളമശേരിയിലെ കിഴക്കേ കടുങ്ങല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിലെ 83 ാം നമ്പര്‍ പോളിങ് ബൂത്തില്‍ 80.7% പേര്‍ വോട്ട് ചെയ്തു. ഏപ്രില്‍ 23നു നടന്ന ആദ്യ വോട്ടെടുപ്പിലേക്കാള്‍ 2.31% കൂടുതല്‍ വോട്ടാണ് ചൊവ്വാഴ്ചത്തെ റീപോളിംങില്‍ രേഖപ്പെടുത്തിയത്. 21 പേരാണ് അധികമായി വോട്ടു ചെയ്തത്. 912 വോട്ടര്‍മാരില്‍ 715 പേരാണ് ഏപ്രില്‍ 23-ന് വോട്ടു ചെയ്തത്.

എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ എണ്ണം 758 എന്നു തെറ്റായി കാണിച്ചതോടെ സ്ഥാനാര്‍ഥികള്‍ റീ പോളിങ് ആവശ്യപ്പെടുകയും തിരഞ്ഞെടുപ്പു കമ്മിഷന്‍ അനുവദിക്കുകയുമായിരുന്നു. കളമശേരി നിയമസഭാ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണു ഈ ബൂത്ത്. പോള്‍ ചെയ്തതിനേക്കാള്‍ അധികം വോട്ടുകള്‍ യന്ത്രത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇവിടെ റീപോളിംഗ് നടത്തിയത്.

715 വോട്ടുകള്‍ രേഖപ്പെടുത്തേണ്ട സ്ഥാനത്ത് 758 വോട്ടുകള്‍ കണ്ടെത്തി. ഉദ്യോഗസ്ഥരുടെ അശ്രദ്ധ കാരണം മോക്ക് പോളിങ്ങ് നടത്തിയ 45 വോട്ടുകള്‍ അധികമായി ഉള്‍പ്പെടുകയായിരുന്നു. പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ റീ പോളിങില്‍ ഡെപ്യൂട്ടി കളക്ടര്‍ അടക്കമുള്ളവര്‍ക്കാണ് ചുമതല നല്‍കിയത്.

Also Read  കളമശേരിയിൽ റീപോളിംഗിൽ എൺപതു ശതമാനം വോട്ടിംഗ്

First published: May 1, 2019, 9:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading