തരൂരിനെതിരെ വെറും 'ശശി'; രാഹുലിനെതിരെ രണ്ട് 'ഗാന്ധി'മാര്‍; പി.കെ ശ്രീമതിക്കെതിരെ 'ശ്രീമതി'; 227-ല്‍ 27 അപരന്‍മാര്‍

വയനാട്ടിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍. 20 പേരാണ് ഇവിടെ മത്സരിക്കുന്നത്. ആറു പേര്‍ മത്സരിക്കുന്ന ആലത്തൂരിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികളുള്ളത്.

news18
Updated: April 9, 2019, 2:24 PM IST
തരൂരിനെതിരെ വെറും 'ശശി'; രാഹുലിനെതിരെ രണ്ട് 'ഗാന്ധി'മാര്‍; പി.കെ ശ്രീമതിക്കെതിരെ  'ശ്രീമതി'; 227-ല്‍ 27 അപരന്‍മാര്‍
തെരഞ്ഞെടുപ്പ്.
  • News18
  • Last Updated: April 9, 2019, 2:24 PM IST
  • Share this:
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 227 സ്ഥാനാര്‍ഥികള്‍. ഇതില്‍ 27 പേരാണ് പ്രധാന പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ അപരന്‍മാരായി മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ ശ്രദ്ധേയമായ വയനാട്ടിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍. 20 പേരാണ് ഇവിടെ മത്സരിക്കുന്നത്. ആറു പേര്‍ മത്സരിക്കുന്ന ആലത്തൂരിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികളുള്ളത്.

അപരന്‍മാരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ കോഴിക്കോട് മണ്ഡലമാണ്. ഏഴ് അപരന്‍മാരാണ് ഇവിടെ മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ പേരിനോടു സാമ്യമുള്ള രാഘവന്‍ നായര്‍, രാഘവന്‍ .ടി, രാഘവന്‍ പി, രാഘവന്‍ എന്‍. എന്നിവരും സി.പി.എം സ്ഥാനാര്‍ഥി എ പ്രദീപ് കുമാറിന്റെ പേരിനോട് സാമ്യമുള്ള പ്രദീപ് ഇ.കെ, പ്രതീപ് കുമാര്‍ ഇ.ടി എന്നിവരും ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബുവിനെതിരെ പ്രകാശ് ബാബു എന്നയാളുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോഴ ആരോപണത്തില്‍പ്പെട്ടതിനും എന്‍.ഡി.എ സ്ഥാനാര്‍ഥി ജയിലിലായതിനു പിന്നാലെയാണ് ഏറ്റവും കൂടുതല്‍ അപരന്‍മാര്‍ മത്സരിക്കുന്നെന്ന പ്രത്യേകതയും കോഴിക്കോടിനെ തേടിയെത്തിയിരിക്കുന്നത്.

അപരന്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം പൊന്നാനിക്കാണ്. 12 പേരാണ് ഇവിടെ മത്സരിക്കുന്നത്. ഇടതു സ്വതന്ത്രന്‍ പി.വി അന്‍വറിന് രണ്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന് മൂന്നുംഅപരന്‍മാരുണ്ട്. മലപ്പുറത്ത് സി.പി.എം സ്ഥാനാര്‍ഥി വി.പി സാനുവിനും അപരനുണ്ട്.

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രണ്ട് അപരന്‍മാരാണുള്ളത്. കെ.ഇ രാഹുല്‍ ഗാന്ധി, കെ. രാഘുല്‍ ഗാന്ധി എന്നിവരാണിവര്‍. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെതിരെ പ്രകാശ് ജി, പ്രകാശ് എന്നിവരും കണ്ണൂരില്‍ പി.കെ ശ്രീമതിക്കെതിരെ കെ. ശ്രീമതിയും മത്സരിക്കുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരനെതിരെയും മൂന്ന് അപരന്‍മാരുണ്ട്.

പ്രചരിപ്പിക്കുന്നത് 2015-ൽ കേരള കോണ്‍ഗ്രസിലുണ്ടായ കൂട്ടത്തല്ല്; 'കൊണ്ടോട്ടി സഖാക്കള്‍'ക്കെതിരെ പരാതി നല്‍കി പി.സി ജോര്‍ജ്

വടരയില്‍ കെ. മുരളീധരനെതിരെ രണ്ടു പി. ജയരാജനെതിരെ ഒരാളും പാലക്കാട്ട് എം.ബി രാജേഷിനെതിരെ രണ്ടു പേരും അപരന്‍മാരായുണ്ട്. തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ ശശി ടിയും എറണാകുളത്ത് പി രാജീവിനെതിരെ രാജീവ് നാഗനും മത്സരരംഗത്തുണ്ട്.

Also Read പ്രചരിപ്പിക്കുന്നത് 2015-ൽ കേരള കോണ്‍ഗ്രസിലുണ്ടായ കൂട്ടത്തല്ല്; 'കൊണ്ടോട്ടി സഖാക്കള്‍'ക്കെതിരെ പരാതി നല്‍കി പി.സി ജോര്‍ജ്

First published: April 9, 2019, 2:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading